കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ജനങ്ങള്‍ തനിക്കു നല്‍കിയ സ്‌നേഹത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇ.ശ്രീധരന്

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ജനങ്ങള്‍ തനിക്കു നല്‍കിയ സ്‌നേഹത്തില്‍ സന്തോഷമുണ്ടെന്ന് ഡി.എം.ആര്‍.സി ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. താനും കേരളീയനായതിനാലാവും ഈ ആദരം ലഭിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉദ്ഘാടന ചടങ്ങിനു ശേഷം വേദിയില്‍ നിന്ന് പുറത്തേക്ക് വരവേയായിരുന്നു ഇ. ശ്രീധരന്റെ പ്രതികരണം.
മെട്രോ ഉദ്ഘാടനത്തിനിടെ ശ്രീധരന്റെ പേര് പരാമര്‍ശിക്കുമ്പോഴെല്ലാം വലിയ കരഘോഷമാണ് സദസ്സില്‍ നിന്ന് ഉയര്‍ന്നത്. സ്വാഗത പ്രസംഗത്തില്‍ കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് ശ്രീധരന് സ്വാഗതം ആശംസിച്ചപ്പോഴായിരുന്നു ഏറെ നേരം നീണ്ട കയ്യടി ആദ്യം ഉയര്‍ന്നത്.
ഇതേതുടര്‍ന്ന് ഏതാനും നിമിഷം പ്രസംഗം പോലും തടസ്സപ്പെട്ടു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചപ്പോഴും ജനം കയ്യടിച്ച് ആദരവ് പ്രകടിപ്പിച്ചു.
നേരത്തെ മെട്രോ ട്രെയിനില്‍ പ്രധാനമന്ത്രിക്കൊപ്പം ശ്രീധരന്‍ യാത്ര ചെയ്യുന്ന ദൃശ്യം ദൂരദര്‍ശന്‍ കലൂര്‍ സ്‌റ്റേഡിയത്തിലെ വേദിയില്‍ പ്രദര്‍ശിച്ചപ്പോഴെല്ലാം ജനം കയ്യടിച്ചിരുന്നു
https://www.facebook.com/Malayalivartha

























