പദവിയെക്കുറിച്ച് ചോദിച്ചു ജേക്കബ് തോമസ്

അവധി കാലാവധി അവസാനിച്ചതിനാല്‍ ഏത് പദവിയില്‍ തിരികെ സര്‍വീസില്‍ പ്രവേശിക്കണമെന്ന് അറിയിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കുമാണ് ഡിജിപി ജേക്കബ് തോമസ് കത്ത് നല്‍കിയത്.വിജിലന്‍സ് മേധാവിയായിരിക്കെ ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്നാണ് ജേക്കബ് തോമസിനോട് അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.ആദ്യം നല്‍കിയ അവധിയുടെ കാലാവധി അവസാനിച്ചപ്പോഴും ഏത് പദവി നല്‍കുമെന്ന ആശയക്കുഴപ്പമുണ്ടായതിനാല്‍ ജേക്കബ് തോമസിനോട് അവധി നീട്ടാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha


























