ജേക്കബ് തോമസിന്റെ ലക്ഷ്യം വിജിലന്‍സ്

മുന്‍ വിജിലന്‍സ് സയറക്ടര്‍ ജേക്കബ് തോമസിന് ലക്ഷ്യം വിജിലന്‍സ് .19 ന് താന്‍ എവിടെ ചുമതലയേല്‍ക്കണമെന്നു ചോദിച്ച് അദ്ദേഹം നല്‍കിയ കത്തിന്റെ പിന്നില്‍ ഇതാണ് ലക്ഷ്യം. ജേക്കബ് തോമസിന് വിജിലന്‍സ് നല്‍കാന്‍ മുഖ്യമന്ത്രിക്ക് താത്പര്യമുണ്ടെങ്കിലും സി പി എം അതിനു എതിരാണ്. ജേക്കബ് തോമസ് മുഖ്യമന്ത്രി പറയുന്നത് കേള്‍ക്കും. എന്നാല്‍ മറ്റാരും പറയുന്നത് കേള്‍ക്കാറില്ല. അതു കൊണ്ടു തന്നെ മുഖ്യമന്ത്രിക്ക് അദ്ദേഹത്തോട് ഒരു വിരോധവുമില്ല.
സെന്‍കുമാര്‍ ജൂണ്‍ 30 ന് വിരമിക്കാനിരിക്കെ ജൂണ്‍ 19 നു സര്‍വീസില്‍ തിരിച്ചെത്തുന്ന ജേക്കബ് തോമസിന്റെ കുറുക്കന്‍ കണ്ണുകള്‍ കോഴിക്കുട്ടില്‍ തന്നെയാണ്. വിജിലന്‍സ് ഡയറക്ടറാക്കാന്‍ സര്‍ക്കാര്‍ തയാറല്ലെങ്കില്‍ അവധി 30 ന് വരെ നീട്ടാനും അതിനു ശേഷം ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനം നേടിയെടുക്കാനും ജേക്കബ് തോമസ് ശ്രമിക്കുന്നു.
മുതിര്‍ന്ന ഡി ജി പി യായ ജേക്കബ് തോമസിന് ക്രമസമാധാന ചുമതല നല്‍കിയില്ലെങ്കില്‍ അത് സര്‍ക്കാരിനു കളങ്കമുണ്ടാക്കുമെന്ന ഭയമുണ്ട്. അത് നല്‍കിയാല്‍ ജേക്കബ് തോമസ് എന്തെല്ലാം ചെയ്യുമെന്ന് സര്‍ക്കാരിനറിയില്ല. ചെകുത്താനും കടലിനും ഇടയിലാണ് ഫലത്തില്‍ സര്‍ക്കാര്‍. വിജിലന്‍സില്‍ നിന്നും ലോക് നാഥ്ബഹ്‌റയെ മാറ്റി സംസ്ഥാന പോലീസ് മേധാവിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ അപ്പോള്‍ വിജിലന്‍സിന്റെ ചുമതല ജേക്കബ് തോമസിനു നല്‍കേണ്ടി വരും. അവിടെയാണ് തടസ്സം.
ജേക്കബ് തോമസിനെ സംസ്ഥാന പോലീസ് മേധാവിയാകുന്നതില്‍ സര്‍ക്കാരിനു ബുദ്ധിമുട്ടില്ല. എന്നാല്‍ രാഷ്ട്രീയക്കാര്‍ക്ക് അദ്ദേഹത്തെ സമീപിക്കാനാവില്ല. ഇതാണ് യഥാര്‍ത്ഥ പ്രതിസന്ധി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഐ.എ.എസ്.ലോബിയും ജേക്കബ് തോമസിനെതിരെ രംഗത്തുണ്ട്. തന്റെ തസ്തിക ആവശ്യപ്പെട്ട് അദ്ദേഹം കത്ത് നല്‍കിയത് പോലും ഐ.എ.എസുകാര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. അതേ സമയം ജേക്കബ് തോമസിന് ഏതെങ്കിലും നല്ല തസ്തിക നല്‍കാതിരുന്നാല്‍ അത് ജനങ്ങള്‍ക്കിടയിലുള്ള സര്‍ക്കാരിന്റെ ഇമേജിനെ ദോഷകരമായി ബാധിക്കും എന്ന ഭയവും സര്‍ക്കാരിനുണ്ട്.
അതേ സമയം ജേക്കബ് തോമസിന്റെ നീക്കങ്ങളില്‍ മുഖ്യമന്ത്രി സന്തുഷ്ടനല്ലെന്നും വാര്‍ത്തകളുണ്ട്. മുഖ്യമന്ത്രിയുടെ അസന്തുഷ്ടിക്ക് പാത്രമായാല്‍ അത് ജേക്കബ് തോമസിന് തന്നെ നഷ്ടമുണ്ടാക്കും. ജേക്കബ് റോമസിനെ ഒഴിവാക്കിയാല്‍ വിജിലന്‍സില്‍ ആരെ നിയമിക്കുമെന്ന സംശയവും സര്‍ക്കാരിനുണ്ട്. ശ്രീലേഖയെയോ സന്ധ്യയെയോ വിജിലന്‍സില്‍ കൊണ്ടു വന്നാലെന്തെന്ന ചിന്തയും സര്‍ക്കാരിനുണ്ട്. അവര്‍ ജേക്കബ് തോമസിനോളം ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും സര്‍ക്കാര്‍ കരുതുന്നു. അങ്ങനെയാണെങ്കില്‍ ലോകനാഥ് ബഹ്‌റ പോലീസ് ആസ്ഥാനത്തെത്തും.
https://www.facebook.com/Malayalivartha


























