കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടന്ന മെട്രോ യാത്രയില്‍ കുമ്മനം മെട്രോയില്‍ കയറിയത് ഇങ്ങനെ; കെ.എം.ആര്‍.എല്ലിന്റെ വെളിപ്പെടുത്തല്‍

കൊച്ചി മെട്രോയുടെ ഉദ്ഘാടന സമയത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രിക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്തത് പ്രധാനമന്ത്രിയുടെ അനുമതിയോടെയെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്. കുമ്മനം യാത്ര ചെയ്തത് സുരക്ഷാ വീഴ്ചയാണെന്ന് ആരോപിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടക്കമുളളവര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് കെഎംആര്‍എല്‍ എംഡി തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കുമ്മനത്തെ കൂടാതെ ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, ചീഫ് സെക്രട്ടറി നളിനി നെറ്റോ തുടങ്ങിയവരാണ് പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്തത്.
https://www.facebook.com/Malayalivartha


























