കോഴിക്കോട് ബൈപ്പാസില്‍ കാറുമായി കൂട്ടിയിടിച്ചു ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

വെങ്ങളംരാമനാട്ടുകര ബൈപ്പാസില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. കാറുമായി കൂട്ടിയിടിച്ചാണ് വാതക ടാങ്കര്‍ നിയന്ത്രണം വിട്ടു മറിഞ്ഞത്. തുടര്‍ന്ന് വാതകച്ചോര്‍ച്ചയുമുണ്ടായി. വാതകം ശ്വസിച്ചതിനെ തുടര്‍ന്നു സമീപവാസികള്‍ക്കു അസ്വസ്ഥകള്‍ അനുഭവപ്പെട്ടിട്ടുണ്ട്.
പോലീസും ഫയര്‍ഫോഴ്‌സുമെത്തിയാണ് ടാങ്കറിലെ ചോര്‍ച്ചയടച്ചത്. ബൈപ്പാസിലെ ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ടാങ്കര്‍ നീക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള ബൈപ്പാസ് പോലീസ് പൂര്‍ണമായും അടച്ചു.
ബൈപ്പാസില്‍ മൊകവൂരിലാണ് അപകടമുണ്ടായത്. പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സമയോചിതമായ ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ഞായറാഴ്ച പുലര്‍ച്ചയോടെയായിരുന്നു അപകടം.
https://www.facebook.com/Malayalivartha


























