നൊന്തു പ്രസവിച്ച പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് അമ്മ കാമുകനൊപ്പം സ്ഥലംവിട്ടു; ആരും ഇത് കണ്ട് പഠിക്കരുതേ...

പ്രണയത്തിനു പല മുഖങ്ങള്‍ ഉണ്ടാകാം, അവ സുന്ദരവും ആകാം. പക്ഷെ ചില പ്രണയങ്ങള്‍ വികൃതമാകുന്നത് ഇവരെപോലുള്ള സ്ത്രീകള്‍ കാരണമാകാം. കാമ വെറികൊണ്ട് പിതാവില്ലാത്ത 3 പിഞ്ചു കുട്ടികളേയും ഉപേക്ഷിക്കുമെന്ന് കാഞ്ഞങ്ങാട് നിന്നും യുവതിയായ ഒരു അമ്മ കാട്ടിതരുന്നു. ആരും ഇത് കണ്ട് പഠിക്കരുത്!
അച്ഛന്‍ നഷ്ടപ്പെട്ട നൊന്തു പ്രസവിച്ച മൂന്നു കൊച്ചുകുട്ടികളെ ഉപേക്ഷിച്ച് മുപ്പതുകാരിയായ അമ്മ കോടതിയില്‍വച്ച് കാമുകന്റെ കൈപിടിച്ച് നടന്നുപോയി. കുട്ടികള്‍ മൂവരും കരഞ്ഞുകൊണ്ട് പിറകെ ഓടിയെങ്കിലും അവരെ തള്ളിമാറ്റി യുവതി കാമുകനൊപ്പം പോയി. മടിക്കൈ കുണ്ടറ സ്വദേശിനിയാണ് ബാനം കോട്ടപ്പാറക്കാരനായ യുവാവിനൊപ്പം കോടതിയുടെ പടിയിറങ്ങിയത്.
കഴിഞ്ഞ മെയ് ഏഴിന് രാവിലെ വയറുവേദന ഉണ്ടെന്നു പറഞ്ഞാണ് ശ്രീജ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് പോയി. വീട്ടിലേക്ക് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുവീട്ടിലും, മറ്റ് വീടുകളിലും അന്വേഷിച്ചെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഒടുവില്‍ സഹോദരന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിനിടയില്‍ യുവതി യുവാവിനൊപ്പം ഉണ്ടെന്ന് വിവരം ലഭിക്കുകയും പോലീസ് ഇവരെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. മക്കളെ ഒപ്പം കൂട്ടാന്‍ താത്പര്യമില്ലെന്നും യുവാവിനൊപ്പം കഴിയാനാണ് ആഗ്രഹമെന്നും ശ്രീജ അറിയിച്ചതിനെ തുടര്‍ന്ന് കോടതി അവരുടെ സ്വന്തം ഇഷ്ടത്തിന് വിടുകയായിരുന്നു.
https://www.facebook.com/Malayalivartha
























