സുധീരന്‍ ഒറ്റപ്പെട്ടു? ബാറുകള്‍ക്ക് അനുമതി നല്‍കണമെന്ന് വിഡി സതീശന്‍ , ഒരാള്‍ മദ്യ വിരൂദ്ധനും മറ്റൊല്ലാവരും മദ്യ ലോബിയുടെ ആളെന്ന നിലപാടും ശരിയല്ല

നിലവാരമുളള ബാറുകള്‍ക്ക് അനുമതി നല്‍കണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സമയമായെന്നും സതീശന്‍ പറഞ്ഞു. ഇതോടെ ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കെപിസിസി പ്രസിഡന്റ് സുധീരന്‍ ഏതാണ്ട് ഒറ്റപ്പെട്ടു. വാര്‍ത്ത സമ്മേളനത്തില്‍ സുധീരനെതിരെയും സതീശന്‍ ഒളിയമ്പെയ്തു. ഒരാള്‍ മദ്യ വിരൂദ്ധനും മറ്റൊല്ലാവരും മദ്യ ലോബിയുടെ ആളെന്ന നിലപാടും ശരിയല്ലെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍ സതീശന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളായ ടിഎന്‍ പ്രതാപന്‍ എംഎല്‍എയും അജയ് തറയിലും ഇന്ത്യാവിഷനോട് പറഞ്ഞു. നേരത്തെ നിലവാരമുളള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയും ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























