ചാനല്‍ ചര്‍ച്ചകര്‍ തകര്‍ത്തു... നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ ദിലീപിനയച്ചതെന്ന് പറയുന്ന കത്ത് എഴുതിയ കടലാസ് കാക്കനാട് ജയിലിലേതുതന്നെ

ഇന്നത്തെ ചാനല്‍ ചര്‍ച്ച ദിലീപായിരുന്നു വിഷയം. എല്ലാവരും കത്തി കയറിയപ്പോള്‍ ഏഷ്യാനെറ്റില്‍ ഫോണ്‍വഴി ദിലീപുമെത്തി. അതിനിടെ കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ച കത്തെഴുതിയ കടലാസ് ജയിലിലേതാണെന്ന് തിരിച്ചറിഞ്ഞു. കാക്കനാട് ജയിലധികൃതരാണ് കടലാസും മുദ്രയും തിരിച്ചറിഞ്ഞത്. നേരത്തെ കേസാവശ്യത്തിന് എന്നും പറഞ്ഞ് പള്‍സര്‍ സുനി ജയിലില്‍ നിന്നും കടലാസ് വാങ്ങിയിരുന്നു. ജയിലില്‍ നിന്നുതന്നെയാണ് കത്ത് എഴുതിയിരിക്കുന്നതെന്നാണ് അധികൃതരുടെ നിഗമനം. കത്തിലെ കൈയക്ഷരത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ നടന്‍ ദീലീപനയച്ച കത്ത് ഇന്നാണ് പുറത്തുവന്നത്. പണമാവശ്യപ്പെട്ടും ഇത്രയുംകാലം താന്‍ വിശ്വാസവഞ്ചന നടത്തിയിട്ടില്ലെന്ന് കാണിച്ചാണ് കാക്കനാട് സബ് ജയിലില്‍ തടവിലുള്ള പള്‍സര്‍ സുനിയുടെ കത്ത്. വാഗ്ദാനം ചെയ്ത തുക ഒരുമിച്ച് വേണ്ടെന്നും അഞ്ച് മാസം കൊണ്ട് തന്നാല്‍ മതിയെന്നും കത്തിലുണ്ട്. കാക്കനാട് ജയിലില്‍ കഴിയുന്ന സുനി സുഹൃത്ത് വിഷ്ണു വഴിയാണ് ദിലീപിന് കത്ത് നല്‍കിയത്.
https://www.facebook.com/Malayalivartha

























