മോഷണം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മര്‍ദനം

അട്ടപ്പാടിയില്‍ ഔഷധ വേര് മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി യുവാവിന് മര്‍ദനം. പാലൂര്‍ സ്വദേശി മണികണ്ഠനാണ് മര്‍ദനമേറ്റത്. തലയോട്ടി പൊട്ടിയതിനെത്തുടര്‍ന്ന് മണികണ്ഠനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഡിസംബര്‍ ഏഴിനായിരുന്നു സംഭവം. ആദിവാസികളില്‍ നിന്ന് ഔഷധവേരുകള്‍ ശേഖരിച്ച് വില്‍ക്കുന്ന രാംരാജ് എന്നയാളാണ് മര്‍ദിച്ചതെന്നാണ് ആരോപണം.
എട്ടാം തീയതി മണികണ്ഠന്‍ കോഴിക്കോട് വച്ച് കുഴഞ്ഞുവീഴുകയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് മര്‍ദന വിവരം പുറത്തറിയുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചതനുസരിച്ച് പുതൂര്‍ പൊലീസെത്തി മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ കേസെടുത്തെങ്കിലും കൂടുതല്‍ നടപടികളിലേക്ക് പൊലീസ് കടന്നിട്ടില്ല.
https://www.facebook.com/Malayalivartha























