മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു

സെല്ലിനുള്ളില്‍ കയറാന്‍ പറഞ്ഞതില്‍ പ്രകോപിതനായി തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു. മട്ടാഞ്ചേരി സബ് ജയിലിലാണ് സംഭവം നടന്നത്. ലഹരിക്കേസില്‍ പിടിയിലായ തന്‍സീറാണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. റിജുമോന്‍ എന്ന ഉദ്യോഗസ്ഥനാണ് മര്‍ദ്ദനത്തിനിരയായത്. സമയം കഴിഞ്ഞിട്ടും തടവറയ്ക്കുള്ളില്‍ കയറാത്തത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം.
ഇന്നലെ രാവിലെയായിരുന്നു ആക്രമണം നടന്നത്. സെല്ലിന് പുറത്തിറങ്ങിയ തന്‍സീറിനോട് അകത്തുകയറാന്‍ റിജുമോന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ പ്രതി ഇരുമ്പ് മൂടികൊണ്ട് റിജുമോന്റെ കൈ തല്ലിയൊടിക്കുകയായിരുന്നു. ഇതുകണ്ട് ചോദ്യം ചെയ്യാനെത്തിയ മറ്റൊരു ഉദ്യോഗസ്ഥനായ ബിനു നാരായണന്റെ കൈ തിരിച്ച് ഒടിക്കുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ ഉദ്യോഗസ്ഥരെത്തിയാണ് തന്‍സീറിനെ പിടിച്ചുമാറ്റിയത്. ഇയാള്‍ക്കെതിരെ ആറോളം വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
https://www.facebook.com/Malayalivartha

























