ദിലീപ് നല്‍കിയ പരാതി വ്യാജമോ?; ശബ്ദം ഫോറന്‍സിക് പരിശോധന നടത്തും

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലീപ് നല്‍കിയ പരാതി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ പോലീസ് ഒരുങ്ങുന്നു. ആരോപണ വിധേയനായ ദിലീപ് കേസില്‍ നിന്നും രക്ഷപ്പെടാന്‍ കെട്ടിച്ചമച്ച പരാതിയാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
മാലപൊട്ടിക്കല്‍ കേസിലെ പ്രതിയായ വിഷ്ണു നാദിര്‍ഷയെ ഫോണില്‍ വിളിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്നാണ് ദിലീപിന്റെ പ്രധാന പരാതി. ഇത് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യ പ്രകാരമാണെന്നും ദിലീപും നാദിര്‍ഷയും പറയുന്നു.
വിഷ്ണു എന്ന പേരില്‍ വിളിച്ചത് ആരാണെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. നാദിര്‍ഷയെ വിളിച്ച നമ്പര്‍ ഭീഷണിപ്പെടുത്താനായി മാത്രം ഉപയോഗിച്ചശേഷം ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. വ്യാജ ഐഡി കാര്‍ഡുകള്‍ നല്‍കി സംഘടിപ്പിച്ച സിമ്മില്‍ വിഷ്ണു തന്നെയാണോ വിളിച്ചത്, അതോ പരാതി നല്‍കാനായി ആരെക്കൊണ്ടെങ്കിലും വിളിപ്പിച്ചതാണോയെന്ന് പോലീസ് പരിശോധിക്കും. ഇതിനായി വിഷ്ണുവിന്റെ ശബ്ദം ഫോറന്‍സിക് പരിശോധന നടത്തും. വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























