ദിലീപിനയച്ച കത്തിലെ കൈയ്യക്ഷരം പള്‍സര്‍ സുനിയുടേതല്ല; പിന്നില്‍...

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി പണം ആവശ്യപ്പെട്ട് ജയിലില്‍ നിന്ന് നടന്‍ ദിലീപിന് അയച്ചതെന്ന് കരുതുന്ന കത്തിലെ കൈയ്യക്ഷരം സുനിയുടേതല്ലെന്ന് അന്വേഷണത്തില്‍ നിന്ന് മനസ്സിലായതായി കാക്കനാട് ജയില്‍ സൂപ്രണ്ട്.
സുനി ആലുവ കോടതിയില്‍ വെച്ച് എഴുതി നല്‍കിയ പരാതിയിലെയും ഇപ്പോഴത്തെ കത്തിലെയും കൈയ്യക്ഷരങ്ങള്‍ തമ്മില്‍ സാമ്യമില്ല. സുനിയുടെ സഹതടവുകാരനായ ജിബിനാണ് കത്ത് എഴുതിക്കൊടുത്തത്. ഇയാള്‍ നിയമ വിദ്യാര്‍ത്ഥിയാണെന്നും ജയില്‍ സൂപ്രണ്ട് അറിയിച്ചു. കത്തിനെ കുറിച്ച് അറിയില്ലെന്ന് സുനിയുടെ അഭിഭാഷകരും വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























