മൊബൈല്‍ ഫോണുമായി മുങ്ങാന്‍ ശ്രമിച്ച നവവരനെ വ്യാപാരികള്‍ ഓടിച്ചിട്ട് പിടികൂടി; പിന്നെ സംഭവിച്ചത്...

രണ്ടു വര്‍ഷം മുമ്പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയോട് പ്രണയം. ഒടുവില്‍ പ്രണയം വിവാഹത്തില്‍ കലാശിച്ചു. വിവാഹം കഴിഞ്ഞു മൂന്നാം നാള്‍ മോഷണ കേസില്‍ അറസ്റ്റിലുമായി. സംഭവം ഇങ്ങനെ... ഫോണ്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തിയ ആലുവ ആലങ്ങോട് തോപ്പുംപറമ്പ് സ്വദേശിയായ അരുണ്‍ ചങ്ങനാശേരി നഗരത്തിലെ മുനിസിപ്പല്‍ ആര്‍ക്കേഡിലെ മൊബൈല്‍ ഫോണ്‍ കടയില്‍ കയറി.
പക്ഷെ റിപ്പയറിംഗിനു വച്ചിരുന്ന വിലപിടിപ്പുള്ള ഫോണ്‍ കൈക്കലാക്കാന്‍ ശ്രമിച്ച യുവാവിനെ വ്യാപാരികള്‍ ഓടിച്ചിട്ടു പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സിഐ കെ.പി. വിനോദ്, എസ്‌ഐ ടി.വി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്ത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























