പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവും അമ്മയും അറസ്റ്റില്‍

കൊണ്ടോട്ടി സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെയും അമ്മയെയും പോലീസ് അറസ്റ്റ്‌ചെയ്തു. കോഴിക്കോട് ഓമശ്ശേരി വേനപ്പാറ കല്ലറക്കാപ്പറമ്പ് മൂലക്കടവത്ത് ഷിബിന്‍ (19), അമ്മ ആനന്ദം (45) എന്നിവരെയാണ് കൊണ്ടോട്ടി സി.ഐ എം. മുഹമ്മദ്ഹനീഫ അറസ്റ്റ്‌ചെയ്തത്.
പതിനാറുകാരിയായ മകളെ കാണാനില്ലെന്ന് പിതാവ് കഴിഞ്ഞ 13-നാണ് പോലീസില്‍ പരാതിനല്‍കിയത്. പോലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടി പരപ്പനങ്ങാടിയിലുള്ളതായി സൂചന ലഭിച്ചു. തുടര്‍ന്ന് ശനിയാഴ്ച രാവിലെ പരപ്പനങ്ങാടിയിലെ സ്വകാര്യ ലോഡ്ജില്‍ പെണ്‍കുട്ടിയെയും പ്രതികളെയും കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ഷിബിനെതിരേ കേസെടുത്തു. മകന് എല്ലാ ഒത്താശയും ചെയ്തതിനാണ് അമ്മയ്‌ക്കെതിരേ കേസെടുത്തത്. ഷിബിനെതിരേ പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
അമ്മയും മകനും ചേര്‍ന്ന് പെണ്‍കുട്ടിയെ പറശ്ശിനിക്കടവ്, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ കൊണ്ടുപോയതായും തെളിഞ്ഞിട്ടുണ്ട്. ഷിബിനും കുടുംബവും മാസങ്ങളായി കൊണ്ടോട്ടിയിലാണ് താമസിക്കുന്നത്. ഇങ്ങനെയാണ് പെണ്‍കുട്ടിയും കുടുംബവുമായി പരിചയത്തിലായത്. ആറുമാസം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഷിബിനും ആനന്ദത്തിനുമെതിരേ തിരുവമ്പാടി പോലീസ്സ്‌റ്റേഷനില്‍ കേസ് നിലവിലുണ്ട്.
https://www.facebook.com/Malayalivartha

























