സംസ്ഥാനത്ത് നടക്കുന്ന സമരങ്ങള്‍ക്കു പിന്നില്‍ മാവോയിസ്റ്റ് സാന്നിധ്യം

സംസ്ഥാനത്തെ സമരങ്ങള്‍ക്കു പിന്നില്‍ മാവോയിസ്റ്റിന്റെ ശക്തമായ സാന്നിധ്യമുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സമരരംഗത്ത് ജനങ്ങളെ സംഘടിപ്പിച്ച് ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുകയും പിന്നില്‍ ഗൂഢമായ ആസൂത്രണം നടത്തുകയും ചെയ്യുന്നുവെന്നാണ് സൂചന.
ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം, റെഡ്സ്റ്റാര്‍, ആര്‍.സിഎഫ്, വിദ്യാര്‍ത്ഥിപ്രസ്ഥാനം എന്നിവ ഉള്‍പ്പെടെയുള്ള സഹായ സംഘടനകളുടെ പിന്തുണയിലാണ് സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.
അവസാനമായി കൊച്ചി വൈപ്പിന്‍ സമരത്തിലാണ് ഇവരുടെ സജീവസാന്നിധ്യം പോലീസ് സ്ഥിരീകരിച്ചത്. രണ്ടുമാസം മുന്‍പ് നടന്ന മൂന്നാര്‍ പെമ്പിളൈ ഒരുമൈ സമരത്തിനു പിന്നിലും ഇത്തരം സംഘടനാ പ്രവര്‍ത്തകരുടെ പിന്തുണ ഉണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്.സമരത്തിന് പിന്നാലെ മൂന്നാര്‍ സ്വദേശി മനോജ് എന്ന യുവാവിനെ പോലീസ് മുന്‍കരുതല്‍ അറസ്റ്റ് നടത്തി കോടതിയില്‍ ഹാജരാക്കിയിരുന്നു.
വയനാട്, എറണാകുളം സ്വദേശികളായ മാവേവാദി അനുഭാവ പ്രവര്‍ത്തകര്‍ മൂന്നാറില്‍ ക്യാമ്പ് ചെയ്ത് സമരപരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നതായും രഹസ്യാന്വേഷണത്തിന് വിവരം ലഭിച്ചു. ജനകീയ സമരങ്ങളില്‍ ഇടപെടലുകള്‍ നടത്തി ചെറുപ്പക്കാരെ സംഘടനയിലേയ്ക്ക് ആകര്‍ഷിക്കാനാണ് ഇവരുടെ നീക്കം എന്നാധണ് പോലീസ് കണക്കുകൂട്ടുന്നത്. നക്‌സല്‍ബാരി പ്രസ്ഥാനത്തിന്റെ 50ാം വാര്‍ഷികം എന്ന പ്രത്യേകതയും ഇക്കാലയളവില്‍ ഉള്ളതുകൊണ്ട് ഇത്തരം നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ചു വരുന്നുണ്ട്.
https://www.facebook.com/Malayalivartha

























