കൊല്ലത്ത് സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം സംസ്ഥാനത്തിന് അപമാനമെന്ന് ചെന്നിത്തല

കൊല്ലം ചിതറയില്‍ സദാചാര ഗുണ്ടകള്‍ ഒരു സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇതിനെപ്പറ്റി ആ സ്ത്രീ പരാതി നല്‍കിയിട്ടും രണ്ടാഴ്ച പൊലീസ് അന്വേഷണം പോലും നടത്താതിരുന്നത് ഞെട്ടിക്കുന്നതാണ്. ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണോ ഉള്ളത് മകന്റെ കൂട്ടുകാരന്‍ വീട്ടിലുണ്ടായിരുന്നു എന്ന പേരിലാണ് സ്ത്രീയെയും ആ കുട്ടിയെയും വീട്ടില്‍ നിന്ന് വലിച്ചിറക്കി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. സംസ്ഥാനത്തിന് തന്നെ അപമാനമാണ് ഈ സംഭവം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സദാചാര ഗുണ്ടാവിളയാട്ടവും സ്ത്രീപീഢനങ്ങളും അതിര് വിടുകയാണ്. പൊലീസ് ഇരകള്‍ക്കൊപ്പം നിന്ന് നീതി നടപ്പാക്കുന്നതിന് പകരം അക്രമികളോടൊപ്പം കൂടുന്നതാണ് ഈ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണം.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കൊല്ലത്ത് തന്നെ അഴീക്കലില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഒരു യുവതിയും യുവാവും ഇരയാവുകയും യുവാവ് പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. പൊലീസ് അന്ന് തക്ക സമയത്ത് നടപടി എടുത്തിരുന്നെങ്കില്‍ ആ യുവാവ് മരിക്കില്ലായിരുന്നു. എറണാകുളത്ത് മറൈന്‍ െ്രെഡവില്‍ ശിവസേനക്കാര്‍ സദാചാര വിളയാട്ടം നടത്തിയപ്പോഴും പൊലീസ് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ചിതറയിലും അത് തന്നെയാണ് ആവര്‍ത്തിച്ചിരിക്കുന്നത്. പീഡനത്തിനിരയായ സ്ത്രീയുടെ പരാതിയില്‍ നടപടി എടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























