ശബരിമല അയ്യപ്പ സന്നിധിയില്‍ പ്രതിഷ്ടിച്ച പുതിയ കൊടിമരത്തില്‍ കേടുപാട്

ശബരിമല അയ്യപ്പ സന്നിധിയില്‍ പ്രതിഷ്ടിച്ച പുതിയ കൊടിമരത്തില്‍ കേടുപാട് കണ്ടെത്തി. കൊടിമരത്ത് ചില ഭാഗത്ത് നിറംമാറ്റം കണ്ടെത്തി. രാസപദാര്‍ത്ഥം ഉപയോഗിച്ച് നിറംമാറ്റം വരുത്തിയതെന്നാണ് സൂചന. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
പ്രതിഷ്ഠാ ചടങ്ങുകള്‍ ദര്‍ശിക്കാനായി ആയിരക്കണക്കിന് ഭക്തര്‍ ക്ഷേത്രത്തിലെത്തിയിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെയോടെയാണ് കൊടിമരത്തിന്റെ അവസാന മിനുക്കുപണികള്‍ പൂര്‍ത്തിയായത്. 2014 ജൂണ്‍ 18 ന് നടന്ന ദേവപ്രശ്‌നത്തിലാണ് നിലവിലുണ്ടായിരുന്ന കൊടിമരത്തിന്റെ അടിത്തറയ്ക്ക് ബലക്ഷയം നേരിടുകയും ചൈതന്യം നഷ്ടപ്പെടുകയും ചെയ്തതായി തെളിഞ്ഞത്. ഇതിനെ തുടര്‍ന്നാണ് പുതിയ കൊടിമരം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.
64 വര്‍ഷം പ്രായമുള്ള ലക്ഷണമൊത്ത തേക്കുമരമായതിനാല്‍ അഞ്ചുനൂറ്റാണ്ടോളം പുതിയ കൊടിമരം യാതൊരു തകരാറുമില്ലാതെ നിലനില്‍ക്കുമെന്നായിരുന്നു ശില്പികള്‍ പറഞ്ഞത്. കൊടിമരത്തിന് 11 മീറ്റര്‍ 58 സെന്റീമീറ്റര്‍ (16 കോല്‍ 2 അംഗുലം) ഉയരമുണ്ട്. പഞ്ചവര്‍ഗത്തറയ്ക്ക് മുകളില്‍ 15 പറകളും അലങ്കാരങ്ങളുമാണുള്ളത്. ചെമ്പുപറയില്‍ 9.161 കിലോഗ്രാം സ്വര്‍ണം പൊതിഞ്ഞു.

https://www.facebook.com/Malayalivartha

























