കേസില്‍ വഴിത്തിരിവ്; ദിലീപിന്റെ മാനേജരുമായി സംസാരിച്ചത് വിഷ്ണുവല്ല വെളിപ്പെടുത്തലുമായി പോലീസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും വഴിത്തിരിവ്. ജയിലില്‍ നിന്നും നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായി ഫോണില്‍ സംസാരിച്ചത് പള്‍സര്‍ സുനി യാണെന്ന് പോലീസ്. പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണുവാണ് ദിലീപിന്റെ മാനേജരുമായി സംസാരിച്ചതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് വിഷ്ണുവല്ല, പള്‍സര്‍ സുനി തന്നെയാണ് സംസാരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ജയിലില്‍ നിന്നുമാണ് ഇയാള്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായി സംസാരിച്ചത്. താന്‍ കൊടുത്തുവിട്ട കത്ത് വായിക്കണമെന്ന് ഇയാള്‍ ഫോണിലൂടെ ആവശ്യപ്പെടുന്നുണ്ട്. വിഷ്ണുവെന്ന പേരില്‍ വന്ന ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ ദിലീപ് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് വിഷ്ണുവല്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. നടിയെ ആക്രമിച്ച സംഭവത്തില്‍ പേര് പറയാതിരിക്കാന്‍ ഒന്നര കോടി രൂപ നല്‍കണമെന്ന് ഇയാള്‍ അപ്പുണ്ണിയോട് ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മറുപടി എന്തുവേണമെങ്കിലും ചെയ്തുകൊള്ളൂ എന്നായിരുന്നു.
https://www.facebook.com/Malayalivartha

























