കുമ്മനം രാജശേഖരന് മൂന്ന് ഉപദേശകര്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മൂന്ന് ഉപദേശകര്‍. ഹരി എസ്. കര്‍ത്താ (മാധ്യമം), ഡോ. ജി.സി.ഗോപാലപിള്ള (സാമ്പത്തികം), ഡോ. കെ. ആര്‍. രാധാകൃഷ്ണപിള്ള (വികസനം, ആസൂത്രണം) എന്നിവരാണ് പാര്‍ട്ടി ആസ്ഥാനത്ത് കുമ്മനത്തിന് സഹായികളായി നിയമിച്ചത്. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഉപദേശരെ നിയമിച്ചത്. മറ്റു മേഖലകളിലും പാര്‍ട്ടി ഉപദേശകരെ തേടുന്നതായി സൂചന.
മാധ്യമ ഉപദേശകനായ ഹരി എസ് കര്‍ത്ത ജന്മഭൂമി മുന്‍ ചീഫ് എഡിറ്ററാണ്. മാധ്യമങ്ങളും പരിവാര്‍ പ്രസ്ഥാനങ്ങളുമായുള്ള അകല്‍ച്ച കുറയ്ക്കുക എന്നതാണ് പ്രധാനദൗത്യം. പരിവാര്‍ പ്രസിദ്ധീകരണങ്ങളുടെ മേല്‍നോട്ട ചുമതലയും അദ്ദേഹത്തിനാണ്.
സാമ്പത്തിക ഉപദേശകനായി നിയമിതനായ ഗോപാലപിള്ള ഫാക്ടിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു. കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്തു നടപ്പാക്കുന്നതും, അത് പാര്‍ട്ടിയ്ക്ക് എത്രത്തോളം രാഷ്ട്രീയനേട്ടമുണ്ടാക്കും തുടങ്ങിയ കാര്യങ്ങളില്‍ ഉപദേശനിര്‍ദേശങ്ങള്‍ നല്‍കലാണ് ഗോപാലപിള്ളയുടെ ലക്ഷ്യം.
വികസന, ആസൂത്രണ ഉപദേശകനായി നിയമിതനായ ഡോ. കെ ആര്‍ രാധാകൃഷ്ണപിള്ള വിവിധ കോളേജുകളില്‍ ധനതത്വസാസ്ത്രം അധ്യാപകനായിരുന്നു. സംസ്ഥാന ആസൂത്രണബോര്‍ഡിന്റെ കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട് ഇദ്ദേഹം.
https://www.facebook.com/Malayalivartha

























