ഡോക്ടര്‍മാര്‍ അനാവശ്യമായി അവധിയെടുത്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി ശൈലജ

അനാവശ്യമായി അവധിയെടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി. സംസ്ഥാനത്ത് പനി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അനാവശ്യമായി അവധി എടുക്കുകയോ നേരത്തെ ഒപി അവസാനിപ്പിക്കുകയോ ചെയ്താല്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ മുഴുവന്‍ സമയ ചികിത്സ ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം പ്രത്യേക സാഹചര്യം കണക്കിലെടുത്ത് താല്‍ക്കാലികമായി ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയമിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























