പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് പണമൊഴുകുന്നു; ആരാകും ഇതിനു പിന്നില്‍; പോലീസ് അന്വേഷണം ശക്തമാക്കി

നടിയെ ആക്രമിച്ച സംഭവത്തിന്റെ അന്വേഷണം വീണ്ടും പുതിയ വഴിത്തിരിവുകളിലേക്ക്. പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് പണമൊഴുകുന്നതായി പൊലീസ് കണ്ടെത്തല്‍. സുനിയുടെ അമ്മ ശോഭനയുടെ അക്കൗണ്ടിലേക്കാണ് അജ്ഞാതന്‍ പണം നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്.
പെരുമ്പാവൂരിലെ യൂണിയന്‍ ബാങ്ക് 45000 രൂപയാണ് ഒരാഴ്ചയ്ക്കിടെ ശോഭനയുടെ അക്കൗണ്ടിലെത്തിയത്. ആരാണ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതെന്ന് അറിയില്ല എന്ന് ശോഭന. കേസന്വേഷണത്തില്‍ ഇത് നിര്‍ണായകമാകുമെന്ന വിലയിരുത്തലിലാണ് പൊലീസിന്. ഇതിനിടെ പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍ എവിടെനിന്നാണ് പണമെത്തിയതെന്ന് കണ്ടുപിടിക്കാന്‍ പൊലീസ് അന്വേഷണം ശക്തമാക്കി.
ഇത് കേസില്‍ ഒരു വഴിത്തിരിവാകുമെന്നാണ് പൊലീസ് പറയുന്നത്. ദിലീപിനോട് ഒന്നര കോടി ആവശ്യപ്പെട്ട് പള്‍സര്‍ സുനി അപ്പുണ്ണിയെ വിളിക്കുന്ന സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. നേരത്തെ വിഷ്ണുവാണ് ഫോണ്‍ വിളിക്കുന്നത് എന്നാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചതെങ്കിലും പിന്നീട് പള്‍സര്‍ നേരിട്ടാണ് വിളിച്ചതെന്ന വിവരം പൊലീസ് കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























