ദേവിയുടെ തിരുവാഭരണം സൂക്ഷിച്ചിരുന്ന ലോക്കറില്‍ പാമ്പോ? ഇത് ഏങ്ങനെ സംഭവിച്ചു?

ക്ഷേത്രത്തിലെ തിരുവാഭരണം സാക്ഷിച്ചിരുന്ന അറയ്ക്കുള്ളില്‍ പാമ്പ്. പാമ്പ് എങ്ങനെ അറയ്ക്കുള്ളില്‍ പാമ്പ് എങ്ങനെ എത്തിയെന്നാണ് വിശ്വാസികള്‍ ഞെട്ടലോടെ ചിന്തിക്കുന്നത്. പരവൂര്‍ പുറ്റിങ്ങല്‍ ദേവിക്ഷേത്രത്തിലാണ് സംഭവം.
പുറ്റിങ്ങല്‍ ദേവിക്ഷേത്രത്തിലെ ദേവിയുടെ തിരുവാഭരണം സൂക്ഷിച്ചിരുന്ന അറയ്ക്കുള്ളിലാണ് പാമ്പിനെ കണ്ടത്. കോട്ടരത്തിനുള്ളില്‍ താക്കോല്‍ നഷ്ട്ടപ്പെട്ടതിനെ തുടര്‍ന്നു കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ വെട്ടിപ്പൊളിച്ചായിരുന്നു ഉള്ളില്‍ നിന്നു തിരുവാഭരണം എടുത്തത്. ഇതിനിടയില്‍ ലോക്കറിന്റെ താഴത്തെ അറയ്ക്കുള്ളിലായിരുന്നു പാമ്പിനെ കണ്ടത്.
പതിറ്റാണ്ടുകളായി കേസില്‍ കുടങ്ങിക്കിടന്നിരുന്ന ക്ഷേത്രത്തില്‍ ഭരണം നടത്തിവന്ന റിസീവര്‍മാര്‍ ജനകീയ ഭരണം വന്ന ശേഷം അവരെ ഏല്‍പ്പിച്ച തിരുവാഭരണവും സ്വര്‍ണ്ണവുമായിരുന്നു അറിയില്‍ ഉണ്ടായിരുന്നത്. വെടിക്കെട്ട് ദുരന്തത്തില്‍ ഭാഗികമായി തകര്‍ന്ന കൊട്ടരത്തില്‍ അറ്റകുറ്റ പണികള്‍ നടത്തുന്നതിനു മുന്നോടിയായി ആയിരുന്നു ദേവിയുടെ തിരുവാഭരണം അടങ്ങിയ ലോക്കര്‍ തുറന്നത്. പാമ്പിനെ സമീപത്തുള്ള കുറ്റിക്കാട്ടിലേയ്ക്ക് തുറന്നു വിട്ടു.
https://www.facebook.com/Malayalivartha

























