വ്രതശുദ്ധിയുടെ പുണ്യംപേറി സംസ്ഥാനം ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു

വ്രതശുദ്ധിയുടെ പുണ്യംപേറി സംസ്ഥാനം ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ഒമാനിലും ഇന്നാണ് പെരുന്നാള്‍. രാവിലെ വിവിധയിടങ്ങളില്‍ ഒരുക്കിയിരിക്കുന്ന ഈദ് ഗാഹുകളില്‍ വിശ്വാസികള്‍ പങ്കെടുക്കും. പെരുന്നാള്‍ നമസ്‌കാരം കഴിയുന്നതോടെ ഒരുമാസം നീണ്ടുനിന്ന നോമ്പുകാലത്തിനു അവസാനമാകും.
കര്‍ണാടകയിലെ ഭട്കലില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ ഇന്നലെയായിരുന്നു ചെറിയ പെരുന്നാള്‍. കര്‍ണാടകയുടെ തീരദേശങ്ങള്‍, ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിലും പെരുന്നാള്‍ ആഘോഷിച്ചു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇന്നലെയായിരുന്നു പെരുന്നാള്‍.
ഗള്‍ഫില്‍ വിശ്വാസികള്‍ പുലര്‍ച്ചെ ആറ് മുതല്‍ നടന്ന പെരുനാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു. അതിരാവിലെ തന്നെ സ്ത്രീകളും കുട്ടികളുമടക്കമുള്ള വിശ്വാസികള്‍ പള്ളികളിലേയ്ക്ക് ഒഴുകി. മിക്കയിടത്തും പള്ളിക്കകം നിറഞ്ഞതിനാല്‍ പ്രാര്‍ഥനാ നിര പുറത്ത് റോഡുകളിലേയ്ക്കും നീണ്ടു. ഷാര്‍ജ സ്‌റ്റേഡിയത്തിലെ ഈദ് ഗാഹിലും മറ്റു പള്ളികളിലും വന്‍ ജനപ്രവാഹമായിരുന്നു.
https://www.facebook.com/Malayalivartha

























