കേസില്‍ വഴിത്തിരിവ്; നടന്‍ ദിലീപിനുണ്ടായ ബ്ലാക്‌മെയില്‍ ഭീഷണിയില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

നടന്‍ ദിലീപിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വിഷ്ണു, സനല്‍ എന്നിവരാണ് അറസ്റ്റിലായത്. സുനില്‍കുമാറിന്റെ ജയിലിലെ സഹതടവുകാരായിരുന്നു ഇരുവരും. സുനില്‍കുമാര്‍ പറഞ്ഞിട്ടാണ് പണം ആവശ്യപ്പെട്ടതെന്ന് ഇരുവരും മൊഴി നല്‍കിയെന്നാണ് സൂചന.
വിഷ്ണുവിനെ പൊലീസ് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്തതില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. കത്ത് ദിലീപിന് എത്തിച്ചത് താനാണെന്ന് വിഷ്ണു സമ്മതിച്ചതായാണ് സൂചന. നിരവധി മോഷണക്കേസുകളിലെ പ്രതിയായ വിഷ്ണു ജയിലില്‍ വച്ചാണ് പള്‍സറര്‍ സുനിയുമായി അടുക്കുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ സുനില്‍കുമാറിന്റെ കുടുംബാംഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അച്ഛനമ്മമാരുടെ ബാങ്ക് അക്കൗണ്ടിലെത്തിയ പണത്തിന്റെ ഉറവിടമാണ് പ്രധാനമായും അന്വേഷിക്കുന്നത്. സുനില്‍കുമാറിന്റെ അമ്മയെ വിളിച്ചുവരുത്തി പോലീസ് മൊഴിയെടുത്തു.
https://www.facebook.com/Malayalivartha

























