ഉമ്മന്‍ ചാണ്ടി നടത്തിയ ജനകിയ മെട്രോ യാത്ര അങ്കലാപ്പില്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ കൊച്ചി മെട്രോ ജനകീയ യാത്രയ്‌ക്കെതിരെ കെ.എം.ആര്‍.എല്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. ആലുവ മെട്രോ സ്‌റ്റേഷന്‍ കണ്‍ട്രോളറാണ് പരാതി നല്‍കിയത്. കെ.എം.ആര്‍.എല്ലിന്റെ പരാതിയില്‍ ആലുവ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പേരെടുത്ത് പറഞ്ഞ് ആരെയും പരാതിയില്‍ സൂചിപ്പിച്ചിട്ടില്ല. ജനകീയ യാത്രയുടെ സംഘാടകര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. എറണാകുളം ഡി.സി.സിയായിരുന്നു ജനകീയ യാത്ര സംഘടിപ്പിച്ചത്. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തില്‍ നിന്നും ഉമ്മന്‍ചാണ്ടിയെയും യു.ഡി.എഫ് നേതാക്കളെയും അവഗണിച്ചുവെന്ന് ആരോപിച്ചാണ് ജനകീയ യാത്ര നടത്തിയത്.
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും നിരവധി പ്രവര്‍ത്തകരുമാണ് കൊച്ചി മെട്രോയിലെ ജനകീയ യാത്രയില്‍ പങ്കെടുത്തത്. കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെ ഉദ്ഘാടന ചടങ്ങില്‍ നിന്നും അവഗണിച്ചുവെന്ന് ആരോപിച്ചായിരുന്നു ജനകീയ യാത്ര.
ജനകീയ യാത്രയെക്കുറിച്ച് കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് സ്‌റ്റേഷന്‍ കണ്‍ട്രോളര്‍മാരോട് റിപ്പോര്‍ട്ട് തേടിയിരുന്നു. വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമാണ് കെ.എം.ആര്‍.എല്‍ പരാതി നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























