'നഴ്‌സുമാരുടെ സമരം രണ്ടാം ദിവസത്തിലേക്ക് ; സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

മിനിമം വേതനം ആവശ്യപ്പെട്ടുള്ള സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും ഇന്നും നഴ്‌സുമാര്‍ സത്യാഗ്രഹ സമരം നടത്തും. മിനിമം വേതനം സംബന്ധിച്ച് തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ തീരുമാനമാവാത്തതിനെ തുടര്‍ന്നാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ആഭ്യമുഖ്യത്തില്‍ നഴ്‌സുമാര്‍ സത്യാഗ്രഹ സമരം ആരംഭിച്ചത്. സര്‍ക്കാര്‍ ചര്‍ച്ച വൈകിപ്പിക്കുന്ന സാഹചര്യത്തില്‍ ജൂലൈ പതിനൊന്നിന് ആശുപത്രി സ്തംഭിപ്പിച്ചുകൊണ്ട് സൂചനാപണിമുടക്ക് നടത്താനും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. അനിശ്ചിതകാല പണിമുടക്ക് നടത്താനും സംഘടന ആലോചിക്കുന്നുണ്ട്.
യു.എന്‍.എ യുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലും ഇന്ന് മുതല്‍ സമരം ആരംഭിച്ചു. ജില്ലയിലെ 18 സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് സൂചനാ സമരവുമായി രംഗത്തെത്തിയത്.നേഴ്‌സിങ് സമരത്തിന്റെ മറവില്‍ പൊതു ജനത്തെ കഴുത്തറക്കാന്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ തയ്യാറെടുക്കുന്നതായും സംഘടന ആരോപിക്കുന്നു. നേഴ്‌സിങ് ചാര്‍ജ് പ്രത്യേകം രേഖപ്പെടുത്തി, നഴ്‌സുമാര്‍ക്ക് അര്‍ഹമായ വേതനം ലഭിക്കുന്നുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് മാനേജ്‌മെന്റുകള്‍ നടത്തുന്നത്. പൊതു സമൂഹത്തെ നേഴ്‌സസിന് എതിരെ തിരിക്കാനുള്ള ഗൂഢ ശ്രമം തിരിച്ചറിയണമെന്നും ,നഴ്‌സുമാര്‍ക്ക് വേണ്ടിയെന്ന പേരിലുള്ള തീവെട്ടി കൊള്ളയാണിതെന്നും യു.എന്‍.എ ആരോപിക്കുന്നു. അടിസ്ഥാന ശമ്പളത്തില്‍ 50 ശതമാനം വര്‍ദ്ധനവ് നല്കാനാകില്ലെന്ന നിലപാടില്‍ മാനേജ്‌മെന്റുകള്‍ ഉറച്ച് നില്‍ക്കുന്നതാണ് നഴ്‌സുമാരുടെ സമരത്തിന് കാരണം. നഴ്‌സുമാരുടെ സമരത്തിന് പൊതുസമൂഹത്തിന്റെ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. സര്‍ക്കാര്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്
https://www.facebook.com/Malayalivartha
























