സര്‍ക്കാര്‍ സര്‍വീസ് അര്‍ഹിക്കാത്ത വരുമാനം നേടാനുള്ള ലൈസന്‍സല്ലെന്ന് പിണറായി

എടുത്ത തീരുമാനങ്ങളില്‍നിന്നു വ്യതിചലിപ്പിക്കാന്‍ വിവാദ വീരന്മാര്‍ക്കാവില്ലെന്നും വിവാദങ്ങള്‍ കൊണ്ട് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താമെന്ന് ആരും കരുതേണ്ട എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു സര്‍ക്കാര്‍ സര്‍വീസും അര്‍ഹിക്കുന്നതിനപ്പുറം വരുമാനം നേടാനുള്ള ലൈസന്‍സ് അല്ല. അവര്‍ വരവിന് അനുസരിച്ച് ജീവിക്കണം.
ഫയലുകള്‍ അനാവശ്യമായി തട്ടിക്കളിക്കുന്നത് ഒറ്റപ്പെട്ട പ്രവണതയല്ലെന്നും. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാത്തവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടേറിേയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
https://www.facebook.com/Malayalivartha
























