എല്ലാം നേടിയാല്‍ പിന്നെ എന്തിനാ ദൈവങ്ങള്‍... ദിലീപും കാവ്യയും മനസുരുകി പ്രാര്‍ത്ഥിക്കുമ്പോള്‍

ദൈവം എപ്പോഴും അങ്ങനെയാണ് കരുണാമയനാണ്. നീ എന്തു വേണോ ചെയ്‌തോ പക്ഷെ ദൈവത്തിനെ മറന്ന് ഒന്നും ചെയ്യരുത്. ആയുസിന്റെ ബലം കൊണ്ട് അന്നേരം രക്ഷപ്പെടുമെങ്കിലും ദൈവം നോക്കി വച്ചിരിക്കും. വരുമ്പോള്‍ എല്ലാം കൂടി മല പോലെ വരുമെന്ന് കേട്ടിട്ടില്ലേ. അതേ അവസ്ഥ തന്നെ. നമ്മള്‍ മനസില്‍ കാണുന്നത് എല്ലാം നടന്നാല്‍ പിന്നെ ദൈവത്തിനെന്ത് പ്രസക്തി എന്ന പ്രസിദ്ധമായ വചനം എത്ര അര്‍ത്ഥവത്താണ്. അവിടെ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ല.
ഇതേ അവസ്ഥയിലാണ് നമ്മുടെ ദിലീപിന്റേയും കാവ്യാ മാധവന്റേയും അവസ്ഥ. നോക്കിക്കേ, അവര്‍ പ്രാര്‍ത്ഥിച്ചതെല്ലാം ദൈവം നല്‍കി. ഇഷ്ടം പോലെ സിനിമ, പണം, പ്രശസ്തി, ആരാധകര്‍... അവസാനം ഇഷ്ട വിവാഹവും. സാധാരണക്കാര്‍ക്ക് സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയാത്ത കാര്യങ്ങളാണ് ദൈവം അവര്‍ക്ക് നല്‍കിയത്.

എന്നാല്‍ എവിടെയോ വച്ച് ഒരു ദൈവത്തിന്റെ നോട്ടക്കുറവ് പറ്റി. ഇതുവരെ സമ്പാദിച്ച പേര്, പ്രശസ്തി എല്ലാത്തിനും കോട്ടം വരുന്ന സംഭവമാണ് നമ്മുടെ അയല്‍ക്കാരിക്കുട്ടിയായ കാവ്യയിലും കുസൃതിക്കാരനായ ദിലീപിനും സംഭവിച്ചത്. എല്ലാം ഒരു ദൈവ നിയോഗം പോലെ...

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റേയും കാവ്യയുടേയും കാവ്യയുടെ അമ്മയുടേയും പേര് വലിച്ചിഴയ്ക്കപ്പെട്ടത് തികച്ചും യാദൃശ്ചികമാണ്.

ആദ്യമൊക്കെ പ്രമുഖ നടന്‍ പ്രമുഖ നടന്‍ എന്ന് പത്രങ്ങളൊക്കെ വാഴ്ത്തിയെങ്കിലും ഒരു നിയോഗം പോലെ ദിലീപിനെ പോലീസ് ചോദ്യം ചെയ്തതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി. തന്റെ മൊഴി കൊടുക്കാനാണ് ആലുവ പോലീസ് ക്ലബ്ബില്‍ പോയതെന്നാണ് ദിലീപ് പോയപ്പോഴും വന്നപ്പോഴും പറഞ്ഞത്. എന്നാല്‍ പോലീസ് ശരിക്കും ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെന്ന് പിന്നീട് ജനത്തിന് മനസിലായി.

കാവ്യയുടെ പേര് ഈ കേസില്‍ വലിച്ചിഴക്കുമെന്ന് മലയാളികള്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. മാത്രമല്ല കാവ്യയുടെ എല്ലാമെല്ലാമായ അമ്മയുടെ പേരും വന്നു. കാവ്യ സ്വന്തം അധ്വാനം കൊണ്ട് പടുത്തുയര്‍ത്തിയ ലക്ഷ്യ എന്ന സ്ഥാപനവും കരിനിഴലിലായി. ഇതിനിടെ കാവ്യ നാടുവിട്ടു എന്ന പ്രചരണം പോലുമുണ്ടായി.
ഇങ്ങനെ എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയിലാണ് ദിലീപും കാവ്യയും കൊടുങ്ങല്ലൂര്‍ കുരുംബ ഭഗവതി ക്ഷേത്രത്തിലെത്തിയത്. 
പിന്നാലെ ആലുവാ കടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ദിലീപ് ഒറ്റയ്ക്കും ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. രണ്ട് അമ്പലങ്ങളിലും ശത്രു സംഹാര പൂജകള്‍ നടത്തിയാണ് മടങ്ങിയത്. ദീര്‍ഘ ദാമ്പത്യത്തിനായി ഇവിടെ 28 സ്വര്‍ണത്താലികള്‍ സമര്‍പ്പിച്ച് തൊഴുകയും ചെയ്തു. ശത്രുദോഷം നിഗ്രഹം ചെയ്ത് മനസമാധാനം കൈവരിക്കാനാണ് ശത്രുസംഹാര പൂജകള്‍ നടത്തിയത്. കാവ്യാ മാധവനുമായുള്ള വിവാഹശേഷം ആദ്യമായാണ് ദിലീപ് കൊടുങ്ങല്ലൂരിലെത്തിയത്.

കാവ്യയുടെ ഇഷ്ട ആരാധനാ മൂര്‍ത്തിയാണ് മൂകാംബികാ ദേവി. ചോറൂണു മുതല്‍ കാവ്യയുടെ എല്ലാ പ്രധാന നിമിഷങ്ങള്‍ക്കും മൂകാംബികാ ദേവിയുടെ സാന്നിധ്യമുണ്ട്. അതുകൊണ്ടാണ് കാവ്യയുടെ ആദ്യ വിവാഹം മൂകാമ്പികയില്‍ വച്ച് നടത്തിയത്. എന്നാല്‍ വിവാഹ സമയത്ത് തന്നെ മൂകാംബിക ദേവിയുടെ അനിഷ്ടം കാവ്യയ്ക്കുണ്ടായെന്നാണ് അന്ന് വന്ന വാര്‍ത്തകള്‍.

മുഹൂര്‍ത്ത സമയത്ത് കറണ്ട് പോകുകയും അത് കഴിഞ്ഞ് കറണ്ട് വരികയും ചെയ്തത്രേ. ഇത് ദേവിയുടെ കോപമാണെന്ന് അന്നേ വ്യാഖ്യാനിച്ചു. മറു ക്രിയകള്‍ ചെയ്‌തെങ്കിലും ആ ദാമ്പത്യം നിലനിന്നില്ല. മൂകാംബികാ ദേവിയുടെ പ്രാര്‍ത്ഥനയാല്‍ നഷ്ടപ്പെട്ട സിനിമാ ജീവിതവും ദിലീപിലൂടെ ദാമ്പത്യ ജീവിതവും കാവ്യ തിരിച്ചു പിടിച്ചു. പക്ഷെ അപ്പോഴും അമ്മയുടെ ഒരു കരട് കാവ്യയെ വേട്ടയാടിയിരുന്നു. ഇപ്പോള്‍ നടക്കുന്ന ഈ വിഷയങ്ങള്‍ക്ക് പിന്നില്‍ മൂകാംബിക ദേവിയുടെ അപ്രീതി തന്നെയാണെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. അങ്ങനെയാണ് മൂകാംബികാ ദേവിയുടെ ചൈതന്യമുള്ള കൊടുങ്ങല്ലൂര്‍ കുരുംബ ഭഗവതി ക്ഷേത്രത്തില്‍ ഇവര്‍ എത്തിയത്. ലോകാംബിക ക്ഷേത്രമെന്നും ഇതറിയപ്പെടുന്നു.

ഉഗ്രസ്വരൂപിണിയായ കണ്ണകിയുടെ ഭദ്രകാളീ ചൈതന്യമുള്ള ഇവിടെ വന്ന് മനസുരുകി പ്രാര്‍ത്ഥിച്ചാല്‍ എത് കോപവും കെട്ടടങ്ങുമെന്നാണ് വിശ്വാസം. ആദിപരാശക്തിയെന്ന് വിളിക്കപ്പെടുന്ന ദ്രാവിഡദേവത ശ്രീ ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ. ഉഗ്രഭാവത്തില്‍ വടക്ക് ദര്‍ശനം. രുധിര മഹാകാളി ആയതിനാല്‍ നേരിട്ട് ദര്‍ശനം പാടില്ല. അതിനാല്‍, രഹസ്യ അറയില്‍ കറുത്ത തുണി കൊണ്ട് മൂടിയിരിക്കുന്ന ഇതിന്റെ ഒരു പ്രതിബിംബം മാത്രമാണ് വടക്കേ നടയില്‍ കാണുന്നത് . ശൈവമതത്തിന്റെ പ്രചാരത്തോടെ ഇത് അവരുടെ ഒരു ഭഗവതീക്ഷേത്രമായി മാറി. കണ്ണകി പാര്‍വതിയായും കാളിയായും രൂപാന്തരപ്പെട്ടത് അങ്ങനെയാണത്രെ. കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് ലോക പ്രസിദ്ധവുമാണ്.

കൊടുങ്ങല്ലൂര്‍ അമ്പലത്തിലെ സന്ദര്‍ശനത്തോടെ ഒറ്റ ദിവസം കൊണ്ട് കാര്യങ്ങള്‍ തിരിഞ്ഞ് മറിഞ്ഞു. ദിലീപിനേയും കാവ്യയേയും അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ബ്രേക്കിംഗ് കൊടുത്തവര്‍ തന്നെ തിരിച്ചെഴുതി. ഒന്നിനും തെളിവില്ലെന്ന്. ഇങ്ങനെ സത്യവും മിഥ്യയുമായി എല്ലാവരും അറിയാതെ ദൈവത്തിന്റെ കളിപ്പാട്ടമായി മാറുകയാണ്. കേസ് ഇനി എവിടെ ചെന്ന് അവസാനിപ്പിക്കുമെന്നറിയില്ല. എങ്കിലും വിശ്വാസം അവരെ രക്ഷിച്ചിരിക്കുകയാണ്. മൂകാംബികാ ദേവീ തുണൈ...

https://www.facebook.com/Malayalivartha

























