ലൈംഗീക പീഡനത്തിന് ഇരയായ പന്ത്രണ്ടുകാരി ഗര്‍ഭിണി

കൊച്ചിയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി 5 മാസം ഗര്‍ഭിണി. നാടിനെ നടുക്കിയ സംഭത്തില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ കഴിയാത്ത വിധം ഭ്രൂണം വളര്‍ച്ചയെത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ അമ്മയാകാന്‍ തയ്യാറെടുപ്പിക്കാന്‍ ഉത്തരവായി. എറണാകുളം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആധുനിക സൗകര്യങ്ങളുള്ള ഒരു കെയര്‍ ഹോം തയ്യാറാക്കി അവിടെയാണ് പെണ്‍കുട്ടിയെ ഇപ്പോള്‍ പരിചരിക്കുന്നത്.
അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് ആണ് ബലാത്സംഗ വിവരം പുറത്തു വരുന്നത്. സ്വന്തം സഹോദരന്‍ തന്നെയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത ബാലനായതിനാല്‍ പ്രതിയെ ജാമ്യത്തില്‍ വിട്ടിട്ടയച്ചിരുന്നു. പോക്‌സോ വകുപ്പുകള്‍ കൂടാതെ ബലാല്‍സംഗത്തിനുള്ള ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വകുപ്പ് കൂടി ചേര്‍ത്താണ് കേസ്സെടുത്ത്.
https://www.facebook.com/Malayalivartha

























