ഇറച്ചിക്കോഴി വില; വ്യാപാരികള്‍ സമരത്തിലേക്ക്...

തിങ്കളാഴ്ച മുതല്‍ 87 രൂപയ്ക്കേ ഇറച്ചിക്കോഴി വില്‍ക്കാവൂ എന്ന ധനമന്ത്രിയുടെ പ്രസ്താവനയെത്തുടര്‍ന്ന് കോഴി വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ ഇറച്ചിക്കോഴി വില്‍ക്കാനാകില്ലെന്ന് ചിക്കന്‍ ഡിലേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. കൂടിയ വിലയില്‍ ചിക്കന്‍ വില്‍ക്കുന്നതിനെതിരെ നടപടി സ്വീകരിച്ചാല്‍ ചൊവ്വാഴ്ച മുതല്‍ കടകളടച്ച് സമരം നടത്താനാണ് അസോസിയേഷന്റെ തീരുമാനം. 123 രൂപയ്ക്ക് ചിക്കന്‍ വില്‍ക്കാന്‍ അനുവദിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കോഴി വില തീരുമാനം ഏകപക്ഷീയമാണ്. 87 രൂപയ്ക്ക് ഇറച്ചിക്കോഴി വിൽക്കാനാവില്ല. ഉത്പാദക ചെലവ് പോലും പരിഗണിക്കാതെയാണ് സർക്കാർ കോഴി വില നിശ്ചയിച്ചതെന്നും സിപിഐഎം അനുകൂല സംഘടനയായ ചിക്കന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. കോഴി വ്യാപാരികള്‍ സമരം പ്രഖ്യാപിച്ചതോടെ ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് വ്യക്തമാക്കി. ധനമന്ത്രി നാളെ അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തും.
തിങ്കളാഴ്ച മുതൽ ഇറച്ചിക്കോഴിയുടെ വില്‍പ്പന വില 87 രൂപയായിരിക്കുമെന്ന് ധനമന്ത്രി ഇന്നലെയാണ് വ്യക്തമാക്കിയത്. ജിഎസ്ടിയില്‍ കോഴിയിറച്ചിക്ക് നികുതിയില്ല. എന്നിട്ടും സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വിലയില്‍ കുറവ് ഉണ്ടായിട്ടില്ല. കോഴി കിലോയ്ക്ക് 87 രൂപയിൽ കൂട്ടി സംസ്ഥാനത്തു വിൽക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പ്രസ്താവിച്ചിരുന്നു.
https://www.facebook.com/Malayalivartha

























