ദിലീപിന്റെ ഞെട്ടിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് മാഫിയ ഇടപാടുകള്‍

നടിയെ ആക്രമിച്ച കേസ് ഉയര്‍ന്നു വന്നതോടുകൂടി ദിലീപിന്റെ ഞെട്ടിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ വെളിച്ചത്തു വന്നിരിക്കുകയാണ്. കൊച്ചിയില്‍ മാഫിയ കയ്യടക്കിയിരുന്ന റിയല്‍ എസ്‌റ്റേറ് തന്റെ സ്വാധീനം ഉപയോഗിച്ച് ദിലീപ് സ്വന്തം കൈപ്പിടിയിലൊതുക്കുകയായിരുന്നു. എറണാകുളം ജില്ലയില്‍ മാത്രം 2006 മുതല്‍ ഇതുവരെ 35 റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളാണ് ദിലീപ് നടത്തിയത്. എറണാകുളത്തും തൃശൂരിലുമാണ് ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടന്നത്. അതുപോലെ തന്നെ സിനിമാ ലോകത്തെ നിരധി നടിമാരുടെ ഫണ്ട് മാനേജ്‌മെനിസം ദിലീപിന്റെ കൈകളിലൂടെയാണ് നടന്നിരുന്നത്. കൂടാതെ വിവിധ ട്രസ്റ്റുകള്‍, ഹോട്ടലുകള്‍ എന്നിവടങ്ങളിലും ദിലീപിന് വന്‍ നിക്ഷേപമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ കൊച്ചിയുടെ മുഴുവന്‍ മാഫിയ ഡോണ്‍ ആയി വിലസ്സുകയായിരുന്നു ദിലീപ്.
ദുബായ് കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമായി ദിലീപ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു. നടിയെ ഉപദ്രവിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിനിടയിലാണു ദിലീപിന്റെ കണക്കില്‍പെടാത്ത സ്വത്തു സംബന്ധിച്ച വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ദിലീപ് നേതൃത്വം നല്‍കിയ വിദേശ സ്‌റ്റേജ് ഷോകള്‍, വന്‍കിട റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍, കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ പങ്കാളിയാണെന്നു കരുതുന്ന ദുബായ് മനുഷ്യക്കടത്ത് എന്നിവയിലും അന്വേഷണം നടക്കും. എന്നാല്‍, കേരള പൊലീസ് ഇപ്പോള്‍ നേരിട്ട് അന്വേഷിക്കുന്നതു നടിയെ ഉപദ്രവിച്ച കേസ് മാത്രമാണെന്നും സാമ്പത്തിക ഇടപാടു സംബന്ധിച്ചു ലഭ്യമാവുന്ന മറ്റു വിവരങ്ങള്‍ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറുമെന്നും പ്രത്യേക അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ചോദ്യം ചെയ്യലില്‍ ദിലീപ് പണമിടപാടുകളെ സംബന്ധിച്ച അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്നുപറഞ്ഞെങ്കിലും പൊലീസ് പൂര്‍ണവിശ്വാസത്തില്‍ എടുത്തിട്ടില്ല. ചെങ്ങമനാട് വില്ലേജിലെ ചുങ്കത്തെ രണ്ടേക്കറോളം വരുന്ന സ്ഥലവും എടത്തല പഞ്ചായത്തില്‍ പാര്‍പ്പിട സമുച്ചയത്തിനുവേണ്ടി വാങ്ങിയ ഏക്കര്‍ കണക്കിന് ഭൂമിയിലും ആക്രമണത്തിന് ഇരയായ നടിക്ക് പങ്കാളിത്തം ഉണ്ടെന്നാണ് പോലീസിനു കിട്ടിയ വിവരം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പില്‍ നിന്ന് പോലീസ് രേഖകള്‍ ശേഖരിച്ചുവരികയാണ്. ആദ്യ ഭാര്യയുമായി അകല്‍ച്ച തുടങ്ങിയതോടെയാണ് ദിലീപിന് ആക്രമിക്കപ്പെട്ട നടിയുമായുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
ഇതിന് പ്രധാന കാരണം വസ്തുവുമായി ബന്ധപ്പെട്ട അവകാശം ഒഴിയുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണെന്ന് പറയപ്പെടുന്നു. ഭൂമിഇടപാടുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷിച്ച് തെളിവുകള്‍ കണ്ടെത്താന്‍ തീരുമാനിച്ചിരിക്കുകയാണ് അന്വേഷണ സഘം.
https://www.facebook.com/Malayalivartha
























