നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി പരാമര്‍ശിച്ചിരുന്ന 'മാഡം' വെറും ഭാവനാസൃഷ്ടിയെന്നു പോലീസ്

നടിയെ ആക്രമിച്ച സംഭവത്തില്‍ പള്‍സര്‍ സുനി പരാമര്‍ശിച്ചിരുന്ന 'മാഡം' വെറും ഭാവനാസൃഷ്ടിയെന്നു പോലീസ്. അന്വേഷണം വഴിതിരിച്ചുവിടാന്‍ പള്‍സര്‍ സുനി മനപൂര്‍വം ചെയ്തതാണ് ഇതെന്നും ദിലീപ് മാത്രമാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും പോലീസ് അറിയിച്ചു.
അഭിഭാഷകനായ ഫെനി ബാലകൃഷ്ണനോട് മാഡത്തെ സംബന്ധിച്ച് വെളിപ്പെടുത്തിയിരുന്നെങ്കിലും ഇതിലും പോലീസിന് തെളിവ് ലഭിച്ചിട്ടില്ല. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാക്കി മാഡത്തിന് നല്‍കിയെന്നാണ് സുനിയുടെ മൊഴി. കാക്കനാട്ടെ ജയിലില്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ ദിലീപിനെ വിളിച്ച സുനി പെന്‍െ്രെഡവ് 
കടയിലെ ബന്ധുവിന് കൈമാറിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ജയിലിലെ ഫോണ്‍വിളികള്‍ റെക്കോര്‍ഡ് ചെയ്തിരുന്ന പോലീസ് ഇതിന് പിന്നാലെ ലക്ഷ്യയില്‍ റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഭാര്യ കാവ്യ മാധവന്‍, ഭാര്യാമാതാവ് ശ്യാമള എന്നിവരെ കസ്റ്റഡിയിലെടുക്കുമെന്ന
റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പോലീസ് ഇത്തരമൊരു നടപടിയിലേക്ക് പോയില്ല. ദിലീപിനൊപ്പം ഭാര്യാമാതാവും ഗൂഢാലോചനയില്‍ പങ്കാളിയായെന്നും ഇതു സംബന്ധിച്ച തെളിവുകള്‍ പോലീസിന്റെ പക്കലുണ്ടെന്നുമാണ് വാര്‍ത്ത പ്രചരിച്ചത്. സംഭവം നടന്ന രാത്രി ദേശീയ പാതയില്‍ വച്ച് നടിയെ ആക്രമിച്ച സുനിയും സംഘവും പിന്നീട് കാക്കനാട്ടെ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ എത്തിയെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.
https://www.facebook.com/Malayalivartha
























