സീരിയലുകളൊക്കെ വേണ്ടെന്നുവച്ച് വീട്ടമ്മമാരുള്‍പ്പെടെ കുടുംബസദസ്സുകള്‍ നൂസ് ചാനലിനു മുന്നില്‍

സീരിയലുകളൊക്കെ വേണ്ടെന്നുവച്ച് വീട്ടമ്മമാരുള്‍പ്പെടെ കുടുംബസദസ്സുകള്‍ നൂസ് ചാനലിനു മുന്നില്‍ ആകാംക്ഷാഭരിതമായ ക്രൈം ത്രില്ലര്‍ പോലെ ദിലീപ് കഥകള്‍ കുടുംബസദസ്സുകള്‍ ആഘോഷമാക്കുന്നു. അതിരാവിലെ തന്നെ ടി.വി. ഓണ്‍ ചെയ്യുന്നു. രാത്രിയില്‍ എന്തെങ്കിലും സംഭവിച്ചോ എന്ന ജിജ്ഞാസ. തുടര്‍ന്ന് ഓരോ നിമിഷവും സംഭ്രമജനകമായ ക്രൈം ത്രില്ലര്‍.
തെളിവെടുപ്പിനായി കൊണ്ടുപോകുന്ന ദിലീപിന്റെ മുഖം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കുട്ടികള്‍ ഉള്‍പ്പെടെ ഇപ്പോഴും അഹങ്കാരമുണ്ട്, കരയുന്നുണ്ട്, നടപ്പു കണ്ടാല്‍ കുറ്റം ചെയ്തു എന്നുറപ്പ് ഇങ്ങനെ പല നിഗമനങ്ങള്‍. ദിലീപ് കഥകള്‍ തുടങ്ങിയതില്‍ പിന്നെ കറണ്ട് ബില്‍ കൂടിയെന്ന് ഗൃഹനാഥരുടെ പരിഭവം. ഇന്നലെവരെ തങ്ങളുടെ ആരാധനാതാരമായിരുന്ന ദിലീപിന്റെ സൂപ്പര്‍ വില്ലന്‍വേഷം.
നായക സ്ഥാനത്ത് ആക്ഷന്‍ ഹീറോ ബൈജു പൗലോസ് സി.ഐ, കശ്യപ് എസ്.പി, എ.ഡി.ജി.പി സന്ധ്യ. വില്ലന്റെ കൂടെ കൊമേഡിയന്‍ റോളില്‍ പി.സി. ജോര്‍ജ്ജും സിദ്ദിഖുമൊക്കെ പ്രത്യക്ഷപ്പെട്ടത് പ്രേക്ഷകരില്‍ ചിരി പടര്‍ത്തി. കേസൊതുക്കാനും, വില്ലനു തുണയായും എത്തുന്ന മുകേഷ്, ഇന്നസെന്റ്, ഗണേഷ് തുടങ്ങിയവര്‍ ഓരോ രംഗവും കൊഴുപ്പിക്കുന്നു. ഉന്നത രാഷ്ട്രീയ, പോലീസ് ബന്ധങ്ങളും, റിയല്‍ എസ്‌റ്റേറ്റ് മാഫിയ ഇടപെടലുകളും ഒക്കെച്ചേര്‍ന്ന് തട്ടുപൊളിപ്പന്‍ തമിഴ് പടത്തിന്റെ എല്ലാ ചേരുവകളും.
സൂപ്പര്‍ വില്ലന്‍ സ്ഥാനത്തു നില്‍ക്കുന്ന പ്രതിനായകന്‍ ജനങ്ങളുടെ കൂക്കി വിളികളില്‍ സ്വയം പതറുന്നതും കുടുംബ പ്രേക്ഷകര്‍ ആസ്വദിക്കുന്നു. ദൃശ്യം സിനിമപോലെ അതിസങ്കീര്‍ണ്ണമായ കുറ്റാന്വേഷണ മികവ്. ഇവിടെ പ്രതി പിടിക്കപ്പെടുന്നു. ട്വിസ്റ്റും, സൂപ്പര്‍ ട്വിസ്റ്റും ക്ലൈമാക്‌സും ഒക്കെ കൊഴുത്തു. വില്ലനു പിന്നിലുള്ള അമ്മ മാഡവും, വില്ലന്റെ തോഴിയും ക്ലൈമാക്‌സ് രംഗത്തിനൊടുവില്‍ സ്‌ക്രീനിലെത്താന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
യാത്രകളിലും, ഓഫീസുകളിലും ഓണ്‍ലൈന്‍ പത്രങ്ങള്‍ എപ്പോഴും ഓണാക്കി വച്ചിരിക്കുന്നു. ഫേസ്ബുക്ക് അപ്‌ഡേറ്റ്‌സിനായി ഓരോ നിമിഷവും പരതുന്നു. ഫേസ്ബുക്ക് ട്രെന്റില്‍ ഇന്ത്യയില്‍ ഒന്നാമതായെത്തി ദിലീപിന്റെ അറസ്റ്റും അന്വേഷണവും കുറഞ്ഞ പത്രം വായനപോലും പത്തിരട്ടി. കേരളം ആഘോഷിക്കുകയാണ്. ഈ ദുരന്തം.
https://www.facebook.com/Malayalivartha
























