ദിലീപിന് അനുകൂലമായി ആസിഫ് അലിക്ക് പിന്നാലെ കലാഭവന്‍ ഷാജോണും

നട്ടെലില്ലാത്ത നടന്‍മാര്‍ വീണ്ടും മലക്കം മറിയുന്നു. അകത്തായാലും ദിലീപ് ശക്തന്‍തന്നെ. ദിലീപിനെതിരെ രംഗത്ത് വന്നുവെന്ന് പ്രചരിക്കപ്പെട്ട രണ്ട് താരങ്ങള്‍ വാര്‍ത്തകള്‍ക്കെതിരെ രംഗത്ത് വന്നത് താരങ്ങള്‍ക്കിടയിലെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്.
ദിലീപിനൊപ്പം ഇനി അഭിനയിക്കില്ലന്ന നടന്‍ ആസിഫ് അലിയുടെ പ്രതികരണവും, കലാഭവന്‍ ഷാജോണ്‍ വില്ലനായാല്‍ അഭിനയിക്കില്ലന്ന് ദിലീപ് പറഞ്ഞതായ വാര്‍ത്തയുമാണ് ഇരുതാരങ്ങളും ഇപ്പോള്‍ നിഷേധിച്ചിരിക്കുന്നത്.
' വാക്കുകള്‍ക്കിടയിലൂടെ സഞ്ചരിക്കരുത്, ദിലീപേട്ടന്റെ കൂടെ അഭിനയിക്കില്ലന്ന് പറഞ്ഞത് അദ്ദേഹത്തെ അഭിമുഖീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് 'നടന്‍ ആസിഫ് അലി ഫെയ്സ് ബുക്കിലൂടെ പ്രതികരിച്ചു.
വീണു പോയ ഒരാളിനെ ചവിട്ടാന്‍ എന്നെ ആയുധമാക്കരുതെന്ന് പറഞ്ഞ് കൊണ്ടാണ് കലാഭവന്‍ ഷാജോണ്‍ രൂക്ഷമായി പ്രതികരിച്ചത്.
' കുഞ്ഞിക്കൂനന്‍ എന്ന സിനിമയില്‍ നിന്ന് എന്നെ പുറത്താക്കിയത് ദിലീപേട്ടന്‍ ആണെന്നൊരു വാര്‍ത്ത പ്രചരിക്കുന്നു. ഞാന്‍ കുഞ്ഞിക്കൂനനില്‍ അഭിനയിക്കാന്‍ എത്തിയത് തന്നെ ദിലീപേട്ടന്റെ ശുപാര്‍ശയിലായിരുന്നു. അസത്യങ്ങള്‍ വാര്‍ത്തകളാക്കരുത് ' കലാഭവന്‍ ഷാജോണ്‍ തുറന്നടിച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെയുള്ള പരാമര്‍ശങ്ങള്‍ തിരുത്തി നടന്‍ ആസിഫ് അലി.
ദിലീപിന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് അദ്ദേഹത്തെ ഫേസ് ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണെന്ന് ആസിഫ് അലി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
നേരത്തെ, ദിലീപിനെ പോലുള്ള ഒരു താരത്തില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പുറത്തിറങ്ങിയാല്‍ ഇനി ഒരുമിച്ച് അഭിനയിച്ചേക്കില്ലെന്നും ആസിഫ് അലി പറഞ്ഞിരുന്നു.
ഇത്ര നീചനായ ഒരാള്‍ക്കൊപ്പം ഇനി അഭിനയിക്കുന്നതെങ്ങനെയെന്നാണ് അദ്ദേഹം ചോദിച്ചത്.ദിലീപുമായി മാനിസികമായി ഇനി ഒരു ബന്ധവുമുണ്ടാകില്ല. ആക്രമിക്കപ്പെട്ട നടി തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അവര്‍ക്കുണ്ടായ ഈ ദുരനുഭവം തനിക്ക് വ്യക്തിപരമായ വേദനയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ദിലീപിനെതിരെ നടപടി വേണമെന്നും, അമ്മയില്‍നിന്ന് ദിലീപിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ആസിഫ് അലി ശക്തമായി രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha
























