നടിയെ ആക്രമിച്ച കേസില്‍ നടനെ ജോയ്‌സ് പാലസില്‍ തെളിവെടുപ്പ് നടത്തി; ദിലീപിനെ വാഹനത്തില്‍ നിന്ന് ഇറക്കിയില്ല

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ്, പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയ തൃശൂരിലെ മൂന്ന് കേന്ദ്രങ്ങളിലൊന്നായ ജോയ്‌സ് പാലസ് ഹോട്ടലില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. വന്‍ സുരക്ഷാ സന്നാഹത്തോടെ ഇന്ന് രാവിലെ 11.20ഓടെയാണ് ഹോട്ടലില്‍ എത്തിച്ചത്. പൊലീസ് വാഹനം എത്തിയ ഉടന്‍ ഹോട്ടലിന്റെ ഗേറ്റ് അടച്ചതിനാല്‍ കൂടുതല്‍ ആളുകള്‍ അകത്തേക്ക് കയറിയില്ല.
എങ്കിലും നേരത്തെ കയറിക്കൂടിയ ആളുകളും ഗേറ്റിന് പുറത്തും മതിലിലും നിന്ന ആളുകള്‍ കൂക്കിവിളിച്ച് ദിലീപിനെ വരവേറ്റു. സുരക്ഷാ കാരണങ്ങളാല്‍ പൊലീസ് ദിലീപിനെ വാഹനത്തില്‍ നിന്ന് പുറത്തേക്കിറക്കിയില്ല. അഞ്ചു മിനിറ്റ് നേരം ദിലീപുമായെത്തിയ പൊലീസ് വാഹനം ഹോട്ടലിന്റെ കാര്‍ പോര്‍ച്ചില്‍ നിറുത്തിയിട്ടു. അന്വേഷണ സംഘം ഹോട്ടലിന്റെ അകത്തെത്തി റിസപ്ഷനില്‍ നിന്ന് തെളിവെടുപ്പ് നടത്തി.
നടിയെ ആക്രമിച്ച ഗൂഢാലോചന അവസാനഘട്ടത്തില്‍ നടന്ന ഘട്ടത്തില്‍ ദിലീപിനെ കാണാന്‍ പള്‍സര്‍ സുനി ഇവിടെയെത്തിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഹോട്ടലിലെ സന്ദര്‍ശന രജിസ്റ്ററില്‍ പേരെഴുതിയ ശേഷമായിരുന്നു സുനിദിലീപ് കൂടിക്കാഴ്ച. ഇതിനു ശേഷം പുറത്ത് കാര്‍പോര്‍ച്ചില്‍ നിറുത്തിട്ട ബി.എം.ഡബ്‌ള്യു കാറില്‍ ഇരുവരും ഇരുന്ന് സംസാരിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജോയ്‌സ് പാലസില്‍ ദിലീപുമായി അഞ്ചുമിനിറ്റ് ചെലവഴിച്ച പൊലീസ് അടുത്ത ഗൂഢാലോചന കേന്ദ്രത്തിലേക്ക് പോയി.
https://www.facebook.com/Malayalivartha
























