ശമ്പള വര്‍ദ്ധനവ്; തിങ്കളാഴ്ച മുതല്‍ നഴ്സുമാരുടെ അനിശ്ചിത കാല സമരം

നഴ്സുമാരുടെ ശമ്പള വര്‍ദ്ധനവ് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിവരുന്ന സമരം കൂടുതല്‍ ശക്തമാവുന്നു.
സര്‍ക്കാര്‍ നടപ്പാക്കിയ ശമ്പള വര്‍ദ്ധനവ് പര്യാപ്തമല്ലെന്നും 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കാന്‍ തയാറാകുന്നില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനുമാണ് യുഎന്‍എ, ഐഎന്‍എ എന്നീ സംഘടനകളുടെ തീരുമാനം.
തിങ്കളാഴ്ച മുതല്‍ സമരം ശക്തമായാല്‍ സംസ്ഥാനത്തെ 360 ഓളം സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടും.
അത്യാഹിത വിഭാഗത്തിലെ ജോലിയില്‍ നിന്നു പോലും മാറിനിന്ന് പ്രതിഷേധം ശക്തമാക്കാനാണ് നഴ്സുമാരുടെ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.
അങ്ങനെ വന്നാല്‍ സംസ്ഥാനത്തെ ആരോഗ്യ മേഖല സ്തംഭിക്കുന്ന സ്ഥിയിലേക്ക് വരും. ആരോഗ്യ മേഖലയിലെ സ്തംഭനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ സേവനം നല്‍കാന്‍ തയ്യാറാണെന്നും തുച്ഛമായ ശമ്പളത്തില്‍ ഇനി സ്വകാര്യ ആശുപത്രികളില്‍ ജോലിയെടുക്കില്ലെന്നും നഴ്സുമാര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.
അതേസമയം സര്‍ക്കാരിന്റെ ശമ്പള വര്‍ദ്ധനവ് അംഗീകരിച്ച് നഴ്സുമാര്‍ സമരത്തില്‍ നിന്നും പിന്‍മാറണമെന്നാണ് ആരോഗ്യമന്ത്രിയുടെ അഭ്യര്‍ഥന.
https://www.facebook.com/Malayalivartha
























