ആക്രമണ സാധ്യത മുന്‍കൂട്ടി ദിലീപിന്റെ ആലുവയിലെ 'പത്മസരോവരം' വീട് പൂട്ടി; ചോദ്യം ചെയ്യലിനു ഹാജരാകാന്‍ കാവ്യയ്ക്ക് അന്ത്യശാസനം

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ ആക്രമണ സാധ്യത മുന്‍കൂട്ടി ദിലീപിന്റെ ആലുവയിലെ 'പത്മസരോവരം' വീട് പൂട്ടി. ദിലീപിന്റെ മകള്‍ മീനാക്ഷിയെ സ്‌കൂള്‍ ഹോസ്റ്റലിലേയ്ക്ക് മാറ്റിയെന്നാണ് സൂചന. മീനാക്ഷിയെ ഹോസ്റ്റലിലേയ്ക്ക് മാറ്റിയതിനു പിന്നില്‍ മഞ്ജു വാര്യരുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് സൂചനകള്‍.
ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെയും അമ്മ ശ്യമാളയോടും ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ പോലീസ് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. കാവ്യയ്‌ക്കെതിരെ തെളിവുകള്‍ ഉണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള സിസിടിവി ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയിലൂടെ വീണ്ടെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇത് വീണ്ടെടുത്താല്‍ പല ട്വിസ്റ്റുകളും കേസില്‍ സംഭവിക്കുമെന്നാണ് സൂചന.
ആലുവയിലെ ദിലീപിന്റെ വീടിന് മുന്നില്‍ പോലീസ് കാവലുണ്ട്. ആക്രമണ സാധ്യത കണക്കിലെടുത്താണ് മകളെ ഹോസ്റ്റലിലേയ്ക്കും ദിലീപിന്റെ അമ്മയും മാറിയത്. മഞ്ജുവിന്റെയും, ദിലീപിന്റെയും സുഹൃത്തുക്കളുടെ പിന്തുണ മീനാക്ഷിക്കുണ്ട്.
https://www.facebook.com/Malayalivartha
























