പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്

പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പ്രതി സജിലുമായി ഉള്ള പ്രണയം ഉപേക്ഷിച്ചതിലുള്ള പ്രതികാരമാകാം തീ കൊളുത്താന്‍ കാരണമെന്ന് പെണ്‍കുട്ടി പറഞ്ഞെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രതി ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
വ്യാഴാഴ്ച രാത്രി 7.30ഓടെ നാരങ്ങാനം കരുവില്‍ ചിറ്റയില്‍ കോളനിയിലായിരുന്നു സംഭവം. പഠനം അവസാനിപ്പിച്ചു വീട്ടില്‍ നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. വീടിനു സമീപമെത്തിയ സജില്‍ മൊബൈല്‍ ഫോണിലൂടെ വീട്ടില്‍നിന്നിറങ്ങിവരാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടി വിസമ്മതിച്ചതോടെ ഇയാള്‍ മടങ്ങിപ്പോയി. പിന്നീട് കന്നാസില്‍ പെട്രോളുമായെത്തിയ സജില്‍ പെണ്‍കുട്ടിയുടെ തലയില്‍ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു.
ഇതിനുശേഷം ഇയാള്‍ ഓടിരക്ഷപ്പെട്ടു. അയല്‍വാസികള്‍ ചേര്‍ന്നാണു പെണ്‍കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചത്. പൊള്ളല്‍ ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha
























