ചേട്ടനെ കുടുക്കാനുള്ള തന്ത്രമാണോ, അനൂപ് ചെയ്തത്..? പൊട്ടിത്തെറിച്ച് ദിലീപ്

അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോള്‍ സഹോദരന്‍ അനൂപിന് ദിലീപിന്റെ ശകാരം. മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തിയതിനാണ് അനൂപിനെ ദിലീപ് ശകാരിച്ചത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വെളളിയാഴ്ച രാവിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥരും അഭിഭാഷകരും നോക്കി നില്‍ക്കെ സഹോദരനെ ദിലീപ് ശാസിച്ചത്. കോടതിയില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോഴാണ് ദിലീപ് അനൂപിനെ കണ്ടത്.
‘നിന്നോടാരാ പറഞ്ഞത് ചാനലുകാരോട് ആവശ്യമില്ലാത്തത് പറയാന്‍. എന്തൊക്കെയാ പറഞ്ഞത്. വല്ല കാര്യവുമുണ്ടോ, അല്ലെങ്കില്‍ തന്നെ പ്രശ്‌നമാ. അതിന്റെ കൂടെയാ ഇതും’. അനുജനോട് ദിലീപ് ക്ഷുഭിതനായി. പിന്നീട് മൗനം പാലിച്ച് ദിലീപ് മുന്നോട്ട് നടക്കുകയും ചെയ്തു. ഗൂഢാലോചന ദിലീപിന്റേതല്ലെന്നും ദിലീപിനെ ഇല്ലാതാക്കാനുള്ളതാണെന്നും അനൂപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ദിലീപ് പൊലീസിന് മുന്നിൽ കുറ്റം സമ്മതിച്ചിട്ടില്ല. ദിലീപിനെ കുടുക്കിയവർ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും. എല്ലാവരുടെയും പണി കഴിയട്ടേ, അപ്പോൾ ഞങ്ങൾ തുടങ്ങും. അനാവശ്യ ആക്ഷേപങ്ങൾ മടുത്തു. നാടുവിടാൻപോലും ആലോചിച്ചു. ശരിക്കുള്ള തെളിവുകൾ വരുമ്പോൾ നിരപരാധിത്വം ബോധ്യപ്പെടുമെന്നും അനൂപ് പറഞ്ഞിരുന്നു.
ദിലീപിനെ കെണിയൊരുക്കി കുടുക്കിയതാണെന്ന് അതിന് മുമ്പ് മാധ്യമങ്ങളെ കണ്ടപ്പോൾ അനൂപ് പറഞ്ഞിരുന്നു. ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും നിരപരാധിത്വം തെളിയിച്ചു ദിലീപ് തിരികെയെത്തുമെന്നും അനൂപ് പറഞ്ഞു. സിനിമയെ വെല്ലുന്ന സ്ക്രിപ്റ്റാണ് നടന്നുകൊണ്ടിരിക്കുന്നത്. ദിലീപ് തിരിച്ചുവരുമെന്നും സത്യവും ദൈവവുമൊക്കെയുണ്ടേൽ ഇതു പുറത്തുവരുമെന്നും അനൂപ് വ്യക്തമാക്കിയിരുന്നു.
തെളിവില്ല, നൂറു ശതമാനം തെളിവില്ല. അവിടെയും ഇവിടെയും ഉണ്ടെന്ന സംശയത്തിന്റെ പേരിലാണ് അറസ്റ്റ്. ഇതൊന്നുമല്ല, എല്ലാം കെട്ടിച്ചമച്ചതാണ്. ഇതിന്റെ പേരിൽ ആളുണ്ട്. വക്കീലും കാര്യങ്ങളുമായി പോകുമ്പോൾ സത്യം പുറത്തുവരും. ബിഗ് ട്രാപ്പാണിത്. ഇത് എല്ലാവർക്കും വരുമെന്നുമാണ് അനൂപ് പറഞ്ഞിരുന്നത്. ദിലീപിന്‍റെ സഹോദരന്‍ എന്നതിലുപരി അദ്ദേഹത്തിന്‍റെ ബിസിനസ് ഇടപാടുകളും നിയന്ത്രിക്കുന്ന ആള്‍ കൂടിയാണ് അനൂപ്. ദിലീപിന് സിനിമാക്കാരെ ആരെയും വിശ്വാസമില്ലായിരുന്നു അതുകൊണ്ടു തന്നെ തന്റെ കൂടപ്പിറപ്പിന്റെ അടുത്ത സുഹൃത്തായ് കണ്ടു. ഒടുവിൽ തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ് കണ്ടു.
തന്റെ എല്ലാ സാമ്പത്തിക ഇടപാടുകളിലും വമ്പൻ പ്രൊജെക്ടുകളും അനിയന്റെ നിയന്ത്രണത്തിലാക്കി. വരവിൽ കവിഞ്ഞ സ്വത്ത് തന്റെ പേരിൽ കുമിഞ്ഞു കൂടാതിരിക്കാൻ ബിനാമി ഇടപാടുകൾക്കുവേണ്ടി ആളെ കണ്ടെത്തിയതും അനുജനാണ്. ദിലീപിന്റെ പണം കൊണ്ട് അനുജനെ നിർമ്മാതാവാകുകയും ചെയ്തു.
മാത്രമല്ല സിനിയിലെ ദിലീപിന്റെ എല്ലാ തരികിടകൾക്കും അനൂപ് സാക്ഷിയാണ്. സാധാരണ സിനിമ മേഖലയിൽ അവിശുദ്ധ ബന്ധങ്ങൾ നിലനിൽക്കുന്നതിനാൽ ഒരു താരവും സഹോദരങ്ങളെയോ ബന്ധുക്കളെയോ ഒപ്പം കൂടാറില്ല. ഇതിൽ നിന്നും വിഭിന്നമാണ് ദിലീപ്. രണ്ടുപേരും കൊള്ളരുതായ്മയിലും ഒന്നായിരുന്നു.
https://www.facebook.com/Malayalivartha
























