നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ താരം ദിലീപിനെ വിശുദ്ധനായി ചിത്രീകരിക്കാന്‍ ദിലീപിന്റെ ഏജന്‍സികള്‍ ചിലവാക്കുന്നത് പത്തുലക്ഷം രൂപ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ താരം ദിലീപിനെ വിശുദ്ധനായി ചിത്രീകരിക്കാന്‍ ദിലീപിന്റെ ഏജന്‍സികള്‍ ചിലവാക്കുന്നത് പത്തുലക്ഷം രൂപ. മുംബൈ കേന്ദ്രീകരിച്ചുള്ള മലയാളി സംവിധായന്റെ നേതൃത്വത്തിലാണ് ദിലീപിനു വേണ്ടി പി.ആര്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. ദിലീപിനെ കേസില്‍ നിന്നു രക്ഷപെടുത്തുന്നതിനു വേണ്ട തെളിവുകള്‍ ശേഖരിക്കുന്നതിനും ഈ ഏജന്‍സി രഹസ്യമായി പ്രവര്‍ത്തിക്കും. ആവശ്യമെങ്കില്‍ ഇരയാക്കപ്പെട്ട നടിയുമായും, കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയുമായും ചര്‍ച്ച നടത്തുന്നതിനും പി.ആര്‍ ഏജന്‍സി പ്രവര്‍ത്തിക്കുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രമുഖ യുവ നടിയെ കൊച്ചിയില്‍ വച്ച് ഓടുന്ന കാറിനുള്ളില്‍ അക്രമി സംഘം ലൈംഗികമായി ആക്രമിച്ചത്. സംഭവത്തിലെ പ്രധാന പ്രതികള്‍ സംഭവം നടന്ന് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അറസ്റ്റിലായെങ്കിലും, ഗൂഡാലോചന സംബന്ധിച്ചുള്ള അന്വേഷണം കഴിഞ്ഞ ദിവസം മാത്രമാണ് പാരമ്യത്തിലെത്തിയത്. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം അന്വേഷണം നടത്തി ദിലീപിനെ ഗൂഡാലോചനാ വിഷയത്തില്‍ അറസ്റ്റ് ചെയ്യുകയും, കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.
ഇതേ തുടര്‍ന്നാണ് ദിലീപിനു സഹതാപം സൃഷ്ടിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ ദിലീപിന്റെ സഹായ ഹസ്തവും, ദിലീപിനു അനുഭാവം പ്രകടിപ്പിച്ചുമുള്ള സന്ദേശങ്ങളും, ട്രോളുകളും പ്രവഹിക്കുകയായിരുന്നു. ഇതോടെയാണ് ഇതിനു പിന്നിലുള്ള സംഘടിത ശ്രമത്തെക്കുറിച്ചു ചര്‍ച്ചകളും ആരംഭിച്ചത്. മാതൃഭൂമി ലേഖകന്‍ ആണ് ഇതിലേയ്ക്കു ലീഡ് ചെയ്യുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്.
ഇതിനു പിന്നാലെ വിവിധ ഏജന്‍സികള്‍ നടത്തിയ നിരീക്ഷണങ്ങള്‍ പി.ആര്‍ ഏജന്‍സിയുടെ വര്‍ക്കിലേയ്ക്കു വിരല്‍ ചൂണ്ടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്നു ഇതു സംബന്ധിച്ചു അന്വേഷണം ആരംഭിക്കുകയയായിരുന്നു. മുംബൈ കേന്ദ്രീകരിച്ചുള്ള മലയാള സംവിധായകന്റെ പി.ആര്‍ ഏജന്‍സിയാണ് ദിലീപിനു വേണ്ടി പബ്ലിക്ക് റിലേഷന്‍ ജോലികള്‍ ഇപ്പോള്‍ ചെയ്യുന്നത്. ഇതിനായി പത്തു ലക്ഷത്തോളം രൂപയാണ് ദിലീപിന്റെ വിശ്വസ്തരായ ടീം ചിലവഴിക്കുന്നത്.
https://www.facebook.com/Malayalivartha
























