നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഉച്ചക്ക് വീണ്ടും പരിഗണനയില്‍

അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഉച്ചക്ക് വീണ്ടും പരിഗണിക്കും. രണ്ടുദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ 10.45ഓടെ ദിലീപിനെ വന്‍ സുരക്ഷസന്നാഹത്തില്‍ കോടതിയില്‍ ഹാജരാക്കിയത്. ജാമ്യാപേക്ഷയില്‍ തുറന്ന കോടതിയിലായിരുന്നു വാദം. പൊലീസിനെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടോ എന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു ദിലീപിന്റെ മറുപടി.
ഗുരുതര കുറ്റകൃത്യമാണ് നടന്നതെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ വാദിച്ചു. ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ട്. ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ടതിനാലും പ്രതി ഉന്നത സ്വാധീനമുള്ള വ്യക്തി ആയതിനാലും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കസ്റ്റഡി നീട്ടണമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം. ആവശ്യമെങ്കില്‍ കേസ് ഡയറി മുദ്രവെച്ച കവറില്‍ ഹാജരാക്കാമെന്നും അറിയിച്ചു.
എന്നാല്‍, സാക്ഷിയും വ്യക്തമായ തെളിവുമുണ്ടെങ്കില്‍ എന്തിനാണ് മാപ്പുസാക്ഷിയെന്ന് ദിലീപിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. രാംകുമാര്‍ ചോദിച്ചു.
അതേസമയം, ദിലീപിന്റെ പൊലീസ് കസ്റ്റഡി ഇന്ന് വൈകീട്ട് അഞ്ചുവരെ നീട്ടി. അന്വേഷണത്തിന് ദിലീപിനെ തുടര്‍ന്നും കസ്റ്റഡിയില്‍ ആവശ്യമാണെന്ന പൊലീസിന്റെ അപേക്ഷ പരിഗണിച്ചാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡി നീട്ടി ഉത്തരവായത്. നേരത്തേ കൊടുത്ത കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമെ കസ്റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയിലും ഉന്നയിച്ചിട്ടുള്ളൂ. ഡി.ജി.പി ഉള്‍പ്പെടെ ദിലീപിനെ ചോദ്യം ചെയ്തതാണെന്നും വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം വിചിത്രമാണെന്നും അദ്ദേഹം വാദിച്ചു.
തുടര്‍ന്ന്, മൂന്നുദിവസത്തെ കസ്റ്റഡി വേണമെന്ന ആവശ്യം തള്ളി കോടതി ഒരു ദിവസം അനുവദിക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്യലിന് ദിലീപിനെ ആലുവ പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി.
https://www.facebook.com/Malayalivartha
























