പോലീസ് സുനിയുടെ അമ്മയുടെ മൊഴിയെടുത്തു; അന്വേഷണം ഇനി സുനിയുടെ ബന്ധുക്കളിലേക്ക്...

നടി ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയുടെ വീട്ടിലെത്തി പൊലീസ് സുനിയുടെ അമ്മയുടെ മൊഴി എടുത്തു. നടിയെ ആക്രമിക്കുന്നതിന് വേണ്ടി സുനിക്ക് ദിലീപ് നല്‍കിയെന്നു പറയുന്ന തുക കണ്ടെടുക്കാനാണ് പൊലീസ് ഇയാളുടെ വീട്ടില്‍ എത്തിയത്.
സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍ 50000 രൂപ നിക്ഷേപിച്ചതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. പണത്തിന്റെ ഉറവിടം സംബന്ധിച്ച് വിവരങ്ങളാണ് പൊലീസ് സുനിയുടെ അമ്മയോട് തിരക്കിയത്. എന്നാല്‍ ചിട്ടി ഇടപാടിലൂടെ ലഭിച്ച പണമാണ് അക്കൗണ്ടിലുള്ളതെന്നും മറ്റൊന്നും തനിക്ക് അറിയില്ലെന്നും സുനിയുടെ അമ്മ മൊഴി നല്‍കിയതായാണ് സൂചന.
https://www.facebook.com/Malayalivartha
























