നഴ്‌സുമാരുടെ സമരത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികള്‍ രോഗികളെ പറഞ്ഞുവിടുന്നു

നഴ്‌സുമാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രികളില്‍നിന്ന് രോഗികളെ പറഞ്ഞുവിടുന്നു. ഡെങ്കിപ്പനി ബാധിച്ചവരെ ഉള്‍പ്പെടെയാണ് ഒഴിപ്പിക്കുന്നത്. രോഗികളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളുടെ നടപടിയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യം ഒരുക്കാന്‍ ഡിഎംഒ നിര്‍ദേശം നല്‍കി. പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നഴ്‌സുമാര്‍ സമരം നടത്തുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സര്‍ക്കാരിന്റെ വാദം കൂടി പരിഗണിച്ചാണ് സമരം വിലക്കി ഹൈക്കോടതി ഇടക്കാല ഉത്തരവു നല്‍കിയത്.
https://www.facebook.com/Malayalivartha
























