മലയാളി വാര്‍ത്തയുടെ അന്വേഷണം സത്യമാകുന്നു... പിണറായിയെ മാറ്റും; നേതൃമാറ്റം വേണമോയെന്ന കാര്യം പരിശോധിക്കുമെന്ന് പ്രകാശ് കാരാട്ട്

ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ മാറ്റുമെന്ന വാര്‍ത്ത കണ്ടെത്തിയതും പ്രസിദ്ധീകരിച്ചതും മലയാളി വാര്‍ത്ത മാത്രമാണ്. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തോടെ ആ വാര്‍ത്ത ആധികാരികമാകുയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ നേതൃമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. സംസ്ഥാന തലത്തില്‍ നേതൃമാറ്റം വേണമോയെന്നും പരിശോധിക്കും. സംഘടനാപരവും രാഷ്ട്രീയവുമായ മാറ്റങ്ങളെപ്പറ്റി അടുത്തമാസം 6,7,8 തീയതികളില്‍ ചേരുന്ന പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ ചര്‍ച്ച ചെയ്യും.
അതെസമയം സിപിഎമ്മിലെ നേതൃമാറ്റം മറ്റ് പാര്‍ട്ടികളിലേ പോലെയല്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. കൂട്ടായ ഉത്തരവാദിത്തത്തോട് കൂടിയാണ് സിപിഎം തീരുമാനമെടുക്കുന്നതെന്നും നേതൃമാറ്റം സംബന്ധിച്ച ചോദ്യത്തിന് ഉത്തരമായി എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു.
നേരത്തെ കേരളത്തില്‍ ന്യൂനപക്ഷങ്ങളുടെ കേന്ദ്രീകരണം ഇടതുപക്ഷത്തിന് തിരിച്ചടിയായെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ വിലയിരുത്തിയിരുന്നു. കൊല്ലത്തെ പരാജയകാരണം ആര്‍എസ്പിയുടെ മുന്നണി മാറ്റമെന്നും പിബിയുടെ വിലയിരുത്തി.
16-05-2014ല്‍ മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌ത ആ എക്‌സ്‌ക്ലൂസീവ് കൂടി വായിക്കുക
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha