നാല് കിലോ കഞ്ചാവുമായി അസാം സ്വദേശി പിടിയില്‍

കൊച്ചിയില്‍ നാല് കിലോ കഞ്ചാവുമായി അസാം സ്വദേശിയെ പൊലീസ് പിടികൂടി. അസാം നൗഗാവ് സ്വദേശി റബ്ബുല്‍ ഇസ്ലാമാണ് (23) പിടിയിലായത്. പെരുമ്പാവൂര്‍ എഎസ്.പി ഹാര്‍ദിക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കുറുപ്പംപടി പൊലീസും ചേര്‍ന്ന് കുറുപ്പംപടി ടൗണില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഒഡീഷയില്‍നിന്ന് കഞ്ചാവ് എത്തിച്ച് 500 രൂപ നിരക്കില്‍ ചെറിയ പൊതികളിലാക്കി വില്പന നടത്തുകയായിരുന്നു രീതി. ഒരു വര്‍ഷമായി ഇയാള്‍ കുറുപ്പംപടിയില്‍ താമസിച്ചുവരികയാണ്.
എഎസ്.പി ഹാര്‍ദിക് മീണ, ഇന്‍സ്‌പെക്ടര്‍ കെ.വി. രാജേഷ്‌കുമാര്‍, എസ്.ഐമാരായ ബി.എം. ചിത്തുജി, പി.എം. മുഹമ്മദ്, എ.എസ്.ഐമാരായ പി.എ. അബ്ദുല്‍ മനാഫ്, പി.എ. ഷംസു, സീനിയര്‍ സി.പി.ഒമാരായ ടി.എ. അഫ്‌സല്‍, ബെന്നി ഐസക്, റോബിന്‍ ജോയി, കെ.എ. നൗഫല്‍, അരുണ്‍കരുണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha





















