നഴ്‌സുമാര്‍ക്ക് എതിരെ എസ്മ പ്രയോഗിക്കാമെന്നു ഹൈക്കോടതി. എന്താണ് ഈ എസ്മ അഥവാ essential service maintenance act ഇത് എങ്ങനെ നടപ്പിലാക്കുന്നു?

1952ല്‍ പാര്‍ലമെന്റ്‌റ് പാസാക്കിയ നിയമമാണ് എസ്മ. ഓരോ സംസ്ഥാനങ്ങള്‍ക്കും പൊതുവില്‍ ഒരേ നിയമമാണെങ്കിലും കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താം. കേരളത്തില്‍ നിലനില്‍ക്കുന്നത് 1994 ലെ നിയമമാണ്. ജനങ്ങളുടെ സാധാരണ ജീവിതത്തില്‍ ഒഴിച്ച് കൂടാനാകാത്ത ആവശ്യസര്‍വീസുകള്‍ ഉറപ്പാക്കുക എന്നതാണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ksrtc പോലുള്ള പബ്ലിക് ട്രാന്‍സ്‌പോര്‍ട്, ഡോക്ടര്‍മാര്‍ അങ്ങനെയുള്ള സര്‍വീസ്‌കള്‍. ഗവണ്മെന്റ്‌റ് സെക്ടറില്‍ ആണ് ഇത് കൂടുതലായി ബാധിക്കുന്നത്. പക്ഷേ വേണമെങ്കില്‍ നഴ്‌സുമാര്‍ക്ക് നേരെയും ഇത് പ്രയോഗിക്കാം എന്ന് കോടതി പറഞ്ഞിരിക്കുന്നു.
ഇത് നടപ്പാക്കിയിട്ടുണ്ടോ?
2005ല്‍ ഡല്‍ഹിയില്‍ സമരം ചെയ്ത ഗവണ്മെന്റ്‌റ് മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് എതിരെ ഒരിക്കല്‍ ഇത് പ്രയോഗിച്ചിട്ടുണ്ട്. പക്ഷേ അവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ എല്ലാ ആനുകൂല്യങ്ങളും നല്‍കി.
ഗടഞഠഇ യിലെ ജീവനക്കാരും ഗവണ്മെന്റ്‌റ് ഡോക്ടര്‍മാരും എത്രയൊ തവണ പണി മുടക്കി. ഇതുവരെ ഗവണ്മെന്റ്‌റ് ജീവനക്കാര്‍ക്ക് എതിരെ പോലും ഇത്തരം കരിനിയമങ്ങള്‍ നടപ്പാക്കിയിട്ടില്ല. മിന്നല്‍ പണിമുടക്കുകള്‍ പോലും ഇക്കൂട്ടര്‍ നടത്തിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ ഇതിനെ ഭയപ്പെടേണ്ടതുണ്ടോ? പിന്നെ നടപ്പാക്കും എന്ന് പറഞ്ഞ് പേടിപ്പിക്കാം, അത്ര തന്നെ.
ഇത് എങ്ങനെ നടപ്പിലാക്കുന്നു?
എല്ലാ ജില്ല പോലീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കും. അവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ അഭ്യര്‍ത്ഥിക്കും. തയാറാകാത്തവരെ ബലം പ്രയോഗിച്ച ചരിത്രം കേരളത്തിലില്ല.
പിന്നെ എന്തിന് ഇത്തരം ഒരു വിധി നേടി എന്ന ചോദ്യം ഉണ്ടാകാം. നഴ്‌സുമാരില്‍ 90% സ്ത്രീകളാണ്. അവരിലും, വീട്ടുകാരിലും ഭയപ്പാട് ഉണ്ടാക്കി കിട്ടുന്നത് മതി എന്ന് പറയിപ്പിക്കുക.
ചുരുക്കത്തില്‍ വെറുതെ ഓല പാമ്പിനെ കാട്ടി പേടിപ്പിക്കാമെന്നേ ഒള്ളൂ. നമ്മള്‍ ജോലി ചെയ്യില്ല എന്ന് തീരുമാനിച്ചാല്‍ ആര്‍ക്കും അത് തടയാനാകില്ല.
അതേ സമയം എസ്മക്കെതിരെ വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. ഹൈക്കോടതി ഉത്തരവ് പരിഹാരമല്ലന്ന് സുധീരന്‍. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തി വരുന്ന സമരം വിലക്കി കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രശ്‌നപരിഹാരത്തിന് ഉതകുന്നതല്ലെന്നു മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍.
എസ്മ പോലുള്ള കടുത്തതും ഏകപക്ഷീയവുമായ നടപടി പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും സുധീരന്‍ വ്യക്തമാക്കി. ഈ വിഷയമുന്നയിച്ച് സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.
എസ്മ പ്രയോഗിക്കുന്നത് കടുത്ത നടപടിയാണ്. അത് ഒഴിവാക്കണമെന്നും, നഴ്‌സുമാരുടെ സമരം ഒത്തു തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം മന്ത്രിയോട് ഫോണില്‍ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























