നഴ്‌സുമാരുടെ പണിമുടക്ക് ജൂലൈ 19 വരെ നീട്ടിവെക്കാന്‍ തീരുമാനമായി

നഴ്‌സുമാരുടെ പണിമുടക്ക് ജൂലൈ 19 വരെ നീട്ടിവെക്കാന്‍ തീരുമാനിച്ചു. നേരത്തെ ജൂലൈ 17 മുതല്‍ പണിമുടക്ക് നടത്താനായിരുന്നു തീരുമാനം. നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ യോഗത്തിലാണ് പണിമുടക്ക് മാറ്റാന്‍ ധാരാണയായത്. മുഖ്യമന്ത്രിയുടെ ഓഫീസ് ചര്‍ച്ചക്ക് വിളിച്ച സാഹചര്യത്തിലാണ് നഴ്‌സുമാരുടെ പുതിയ തീരുമാനം.
മുഖ്യമന്ത്രി വിളിച്ച മധ്യസ്ഥ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നും യു.എന്‍.എ അറിയിച്ചു. ചര്‍ച്ചകളില്‍ തീരുമാനം അനുകൂലമല്ലെങ്കില്‍ പണിമുടക്കുമായി മുന്നോട്ട് പോവുമെന്നും സംഘടന ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ നഴ്‌സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചിരുന്നു. ഇടതുസര്‍ക്കാര്‍ എസ്മ പ്രയോഗിക്കില്ലെന്ന് കരുതി ജനവിരുദ്ധ സമരവുമായി മുന്നോട്ട് പോവാന്‍ നഴ്‌സുമാരെ അനുവദിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























