തിരുവനന്തപുരം റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കരുത്; റെയിൽവേ മന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ നിന്ന് തിരുനെൽവേലി - നാഗർകോവിൽ, കന്യാകുമാരി - നാഗർകോവിൽ - തിരുവനന്തപുരം പാതകൾ വേർപെടുത്തി മധുര ഡിവിഷനിൽ ചേർക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന് കത്ത് നൽകി.
തമിഴ്നാട്ടിലെ ചില പാസഞ്ചർ അസോസിയേഷനുകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന ഈ നീക്കം തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ നിലനിൽപ് തന്നെ അപകടത്തിലാക്കും. 160 കിലോ മീറ്റർ റെയിൽപാതയായിരിക്കും ഇതോടെ തിരുവനന്തപുരം ഡിവിഷന് നഷ്ടമാകുക.
തിരുവനന്തപുരം റെയിൽവേ ഡിവിഷന് വലിയ റവന്യൂ നഷ്ടമുണ്ടാകുമെന്ന് മാത്രമല്ല ഇവിടത്തെ വികസന പ്രവർത്തനങ്ങളും അവതാളത്തിലാവും. മാത്രമല്ല, സംസ്ഥാനത്തിന് പ്രത്യേക റെയിൽവേ സോൺ എന്ന കേരളത്തിന്റെ ചിരകാല സ്വപ്നവും നടക്കാതെ പോവും.
കേരളത്തിലെ ജനങ്ങൾ ഇക്കാര്യത്തിൽ വലിയ ആശങ്കയിലാണ്. അതിനാൽ തിരുവനന്തപുരം റെയിൽവേ ഡിവിഷനെ വെട്ടിമുറിക്കാൻ അനുവദിക്കരുതെന്ന് രമേശ് ചെന്നിത്തല റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനോട് കത്തിൽ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























