ഒരു പോളിറ്റ് ബ്യൂറോയുടെ ഗതികേട്... സ്വന്തം മണ്‌ഡലത്തിലേയും ജനങ്ങള്‍ തള്ളിക്കളഞ്ഞ എം എ ബേബി എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാനൊരുങ്ങുന്നു

ഒരു പോളിറ്റ് ബ്യൂറോ അംഗത്തിന്റെ ഗതികേടെന്നല്ലാതെ എന്ത് പറയാന്‍ . മാന്യമായി ഉണ്ടായിരുന്ന എംഎല്‍എ സ്ഥാനം പോലും പോകത്തക്ക രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. ആര്‍എസ് പി യുടെ എന്‍കെ പ്രേമചന്ദ്രനോട് 37000ത്തിലധികം വോട്ടുകള്‍ക്കാണ് എംഎ ബേബി പരാജയപ്പെട്ടത്. ബേബി എംഎല്‍എ ആയ കുണ്ടറ മണ്‌ഡലത്തിലും ബേബിക്ക് ദയനീയ പരാജയമായിരുന്നു. കുണ്ടറയില്‍ 6900ലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് എന്‍കെ പ്രേമചന്ദ്രന് ലഭിച്ചത്.
എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് എംഎ ബേബി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ വോട്ടുകുറഞ്ഞ സാഹചര്യത്തിലാണ് എംഎ ബേബിയുടെ നിലപാട്. എംഎല്‍എ ആയി തുടരാന്‍ ധാര്‍മിക അവകാശമില്ലെന്നും ബേബി പറഞ്ഞു.
കൊല്ലം ലോക്‌സഭാ മണ്ഡത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ നിന്നും ബേബി രാജിവെക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പോളിറ്റ്ബ്യൂറോയില്‍ ബേബി തന്റെ നിലപാട് വ്യക്തമാക്കിയതായാണ് സൂചന. എന്നാല്‍ സംസ്ഥാന തലത്തില്‍ ഇക്കാര്യം ആദ്യം ചര്‍ച്ച ചെയ്യണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
കൊല്ലത്തെ തോല്‍വിയോടെ പി.കെ ഗുരുദാസനും എം.എ ബേബിയും രാജിവെക്കണമെന്നും ആര്‍എസ് പി സംസ്ഥാന സെക്രട്ടറി എഎ അസീസ് ആവശ്യേപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha