വോട്ട് ചെയ്‌ത് സര്‍ക്കാരിനെ രക്ഷിച്ച ജനത്തിനുള്ള അടുത്ത സമ്മാനം... വൈദ്യുതി ചാര്‍ജ് 25 ശതമാനവും പാല്‍ വില 10 ശതമാനവും വര്‍ധിപ്പിക്കും

വോട്ട് ചെയ്‌ത ജനത്തിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൈയ്യുടനെ സമ്മാനങ്ങള്‍ നല്‍കുകയാണ്. തെരഞ്ഞെടുപ്പ് ഫലം വരും മുമ്പേ ബസ് മുതലാളിമാരെ സുഖിപ്പിക്കാന്‍ ബസ് ചാര്‍ജ് ഭീമമായി വര്‍ധിപ്പിച്ചു. മിനിമം നിരക്ക് 6 രൂപയില്‍ നിന്നും ഏഴാക്കി. തുടര്‍ന്നങ്ങോട്ടുള്ള എല്ലാ ടിക്കറ്റിലും 30% വരേയാണ് വര്‍ധനവുള്ളത്. വിദ്യാര്‍ത്ഥികളെ തൊട്ടാല്‍ സമരം ചെയ്യുമെന്നതിനാല്‍ അതിന് തയ്യാറായില്ല. എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാന്‍ ആരുമില്ലാത്തതിനാല്‍ ബസ് ചാര്‍ജ് കൂട്ടി. ഒരു പ്രതിഷേധ പ്രകടനം പോലും നടന്നില്ല. ഇനി എല്ലാ അത്യാവശ്യ കാര്യങ്ങള്‍ക്കും വില കൂട്ടാന്‍ പോകുകയാണ്.
ഗാര്‍ഹിക ഉപയോക്‌താക്കളുടെ വൈദ്യുതിനിരക്ക് 25% വരെ കൂട്ടാന്‍ കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷനോടു ശിപാര്‍ശ ചെയ്‌തു. വ്യവസായങ്ങള്‍ക്കു 15% വര്‍ധനയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. താരിഫ് പെറ്റീഷന്‍ സംബന്ധിച്ചു കെ.എസ്.ഇ.ബി, റെഗുലേറ്ററി കമ്മിഷനു നല്‍കിയ നിവേദനത്തിലാണ് ഈ ശിപാര്‍ശകള്‍ . ഈ സാമ്പത്തികവര്‍ഷം 2,900 കോടി രൂപയുടെ നഷ്‌ടമുണ്ടാകുമെന്നും നിരക്കുവര്‍ധനയിലൂടെ 1,400 കോടി രൂപ കണ്ടെത്താന്‍ അനുവദിക്കണമെന്നുമാണു കെ.എസ്.ഇ.ബിയുടെ ആവശ്യം. ഓഗസ്‌റ്റോടെ നിരക്കുവര്‍ധനയുടെ കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.
മില്‍മ പാല്‍ വില ലിറ്ററിന് മൂന്നു രൂപ കൂട്ടാന്‍ വിദഗ്‌ദ്ധ സമിതിയുടെ ശിപാര്‍ശ ചെയ്‌തു. നിലവില്‍ ലിറ്ററിന് മുപ്പത്തിരണ്ടു രൂപയാണു വില. ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂരില്‍ ചേര്‍ന്ന ഡയറക്‌ടര്‍ ബോര്‍ഡ് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വിദഗ്‌ദ്ധസമിതിയെ ചുമതലപ്പെടുത്തിയത്.
അന്യസംസ്‌ഥാനങ്ങളില്‍ നിന്നു പാല്‍ സംഭരിക്കുന്നതും ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡി പാല്‍ വില നിശ്‌ചയിക്കുന്ന കാര്യത്തില്‍ സ്വന്തമായ നിലപാട് എടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു മില്‍മ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ബോര്‍ഡാണ് മില്‍മയുടെ ഭരണം കൈയാളുന്നത്. 2013-14 കാലയളവില്‍ മില്‍മയുടെ നഷ്‌ടം 12 കോടിയാണ്. മില്‍മയുടെ മേഖലാ യൂണിയനുകളില്‍ തിരുവനന്തപുരം, കൊച്ചി എന്നീ മേഖലകള്‍ പാല്‍വില ലിറ്ററിന് അഞ്ചു രൂപ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തെ അനുകൂലിച്ചപ്പോള്‍ മലബാര്‍ യൂണിയന്‍ ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നു. ഈ പശ്‌ചാത്തലത്തിലാണു വിദഗ്‌ദ്ധ സമിതിയെ ചുമതലപ്പെടുത്താന്‍ നിര്‍ബന്ധിതമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha